കോവിഡ് പോരാട്ടത്തിൽ നാം തോൽക്കില്ല; രാജ്യത്തെ സമസ്ത മേഖലകളിലും കൊറോണ ബാധിച്ചതിനാൽ ഉത്തേജനം നല്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് അനുവദിച്ച് പ്രധാനമന്ത്രി

ലോകം കോവിഡ് പോരാട്ടത്തിൽ നാലുമാസം പിന്നിടുന്നു. ഒരു വൈറസ് ലോകത്തെ മുട്ടുകുതിച്ചിരിക്കുന്നു. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കൊറോണ. കോവിഡ് പോരാട്ടത്തിൽ നാം തോൽക്കില്ല. കൊറോണ തുടക്കത്തിൽ തന്നെ പിപിഇ കിറ്റുകൾ ഉണ്ടായിട്ടില്ല എന്നാൽ രാജ്യം രണ്ട് ലക്ഷത്തിലധികം പിപിഇ കിറ്റുകളും എൻ95 മാസ്കുകളും ഉണ്ടാക്കിക്കഴിഞ്ഞു. എങ്ങനെ ഒരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. ഇതിനെ അതിജീവിച്ച് നമുക്ക് രക്ഷ നേടാനാകണം. ലോകത്തിന് തന്നെ ഇന്ത്യ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. ഈ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. ഒരൊറ്റ വൈറസ് ജീവിതത്തിന്റെ താളം തെറ്റിച്ചു, നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി.
രാജ്യം കൂടുതൽ രോഗങ്ങളെ അതിജീവിച്ചു കഴിഞ്ഞു. ആയതിനാൽ തന്നെ കോവിഡിന് ശേഷം കൂടുതൽ കരുത്തുള്ളവരാകണം എന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഇതിലൂടെ രാജ്യം വികസന പ്രവർത്തനങ്ങളിലേക്ക് എത്തുന്നു. രാജ്യത്തെ സമസ്ത മേഖലകളിലും കൊറോണ ബാധിച്ചതിനാൽ ഉത്തേജനം നല്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് അനുവദിച്ച് പ്രധാനമന്ത്രി. ജിഡിപിയുടെ 10%മാണ് ഇതിനായി നീക്കിവക്കുന്നത്. രാജ്യത്തെ കർഷകർ, മത്സ്യത്തൊഴിലാളികൾ ,തൊഴിലാളികൾ, ചെറുകിട സംരംഭകർക്കും ഇതിലൂടെ നേട്ടമുണ്ടാകും. വിശദംശങ്ങൾ നാളെ കേന്ദ്രമന്ത്രി നിർമല സീതാരാമൻ നൽകുമെന്നാണ് നരേന്ദ്രമോഡി വ്യക്തമാക്കിയത്.
ഇന്നലെ ലോക്ക് ഡൌണ് നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്ഫറനസ് വഴി ചർച്ച നടത്തിയിരുന്നു.കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളിൽ ലോക്ക് ഡൌണ് കർശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളിൽ വിപുലമായ ഇളവുകൾ നൽകി ലോക്ക് ഡൌണ് നീട്ടാനുമാണ് ഇന്നലത്തെ ചർച്ചയിലുണ്ടായ ധാരണ. മെയ് 17-നാണ് ലോക്ക് ഡൌണ് മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ കൂടുതൽ ഇളവുകൾ നൽകുമെന്ന് സൂചന നൽകി പ്രധാനമന്ത്രി .
രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ വീണ്ടും നീട്ടിയാൽ, നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വിളിച്ച യോഗത്തിൽ മുതിർന്ന മന്ത്രിമാർക്ക് നിർദേശം നൽകിയത്തിനു പിന്നാലെ നാലാം ഘട്ട ലോക് ഡൗൺ വിതയസ്തമായിരിക്കും. പ്രഖ്യാപനം മെയ് 18ന് മുൻപ് ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























