കോവിഡ് വരുത്തിയ വിന... ലോക്ക്ഡൗണിന് ശേഷമുള്ള പ്രാരംഭ വിമാന സര്‍വീസുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍; കാബിന്‍ ബാഗേജുകള്‍ അനുവദിക്കില്ല; ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം; വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണം

വിമാന സര്‍വീസുകള്‍ പതിയെ തുടങ്ങാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ലോക്ക്ഡൗണിന് ശേഷമുള്ള വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളായിരിക്കും. തുടക്കത്തിലുള്ള സര്‍വീസുകള്‍ക്ക് കൈയില്‍ ബാഗേജുകളടക്കം അനുവദിച്ചേക്കില്ല.
കോവിഡ്19 മായി ബന്ധപ്പെട്ട വിശദമായ ചോദ്യാവലി പൂരിപ്പിച്ച് നല്‍കണം, പ്രാരംഭ സര്‍വീസുകളില്‍ കാബിന്‍ ബാഗേജുകള്‍ പാടില്ല, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണുള്ളത്.
രാജ്യത്ത് വാണിജ്യവിമാന യാത്രാസേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമത്തിന്റെ (എസ്.ഒ.പി) കരട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുറത്തുവിട്ടു.
ആരോഗ്യസേതു ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ്, വെബ് ചെക്ക് ഇന്‍, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ എല്ലാ യാത്രക്കാരുടേയും താപനില പരിശോധിക്കുക. തുടങ്ങിയ കാര്യങ്ങളും നിര്‍ദേശത്തിലുണ്ട്. ക്രോസ് അണുബാധ തടയുന്നതിനായി കഴിയുന്നത്ര കാലം വരെ ഒരേ സെറ്റ് ക്യാബിന്‍, കോക്പിറ്റ് ക്രൂ അംഗളെ ഡ്യൂട്ടിക്കായി നിയോഗിക്കുക എന്ന നിര്‍ദേശവും മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് മാത്രമല്ല, സുരക്ഷാ ഏജന്‍സികള്‍ക്കും വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും നിയന്ത്രണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവള എന്‍ട്രി ഗേറ്റുകളില്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അവര്‍ക്കുള്ളത്.
വിമാനകമ്പനികള്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് എസ്.ഒ.പി കരട് തയ്യാറിക്കിയിട്ടുള്ളത്.
ഉയര്‍ന്ന താപനിലയോ പ്രായമോ കാരണം യാത്ര നിഷേധിച്ച യാത്രക്കാര്‍ക്ക് പിഴയില്ലാതെ യാത്രാ തിയതി മാറ്റാന്‍ അനുമതി നല്‍കണമെന്നും വിമാന കമ്പനികള്‍ അവരുടെ രേഖകള്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
വിമാനത്താവളങ്ങള്‍ക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ ഒരു ഐസൊലേഷന്‍ സോണും മറ്റു സുരക്ഷാആരോഗ്യ സംവിധാനം വേണമെന്നും കടില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























