പിടിവിട്ട് മുംബൈ.... മുംബൈയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 426 പേര്‍ക്ക്... കോവിഡ് രോഗികളുടെ എണ്ണം 14,781 ആയി, ആകെ മരണസംഖ്യ 556 ആയി ഉയര്‍ന്നു, കോവിഡ് ബാധ സംശയിക്കുന്ന 613 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

മുംബൈയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ച്ത് 426 പേര്‍ക്ക് എന്ന് റിപോര്‍ട്ടുകള്‍ . ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 14,781 ആയി. ഇന്ന് മാത്രം 28 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 556 ആയി ഉയര്‍ന്നു.
203 പേരെ ഡിസ്ചാര്‍ജ് ചെയ്തതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,313 ആയി. കോവിഡ് ബാധ സംശയിക്കുന്ന 613 പേരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 24427 ആയി. 921 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.
അതിനിടെ മുംബയ് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലില്‍ തടവുകാരും ജീവനക്കാരുമടക്കം 185 പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ പകുതിയോളം തടവുകാരെ വിട്ടയയ്ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. 11,000 തടവുകാരെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന ജയില്‍ വകുപ്പ് 17000മായി കൂട്ടി. 35000ത്തോളം തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലായുള്ളത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി.
ആര്‍തര്‍ റോഡ് ജയിലില്‍ 158 തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ബൈക്കുള വനിതാ ജയിലിലും ഒരു പോസിറ്റീവ് കേസ് വന്നിട്ടുണ്ട്. യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ട കരുതല്‍ തടങ്കലിലുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ സുധ ഭരദ്വാജും ഷോമ സെന്നും ബൈക്കുള ജയിലിലാണുള്ളത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് വര്‍ഷമായി തടവിലിരിക്കുന്ന ഇവരെ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജസ്റ്റിസ് എ എ സയിദ് ചെയര്‍മാനായ കമ്മിറ്റിയില്‍ അഡീ.ചീഫ് സെക്രട്ടറി സഞ്ജയ് ചഹന്ദെ. പ്രിസണ്‍ ഡയറക്ടര്‍ ജനറല്‍ എസ് എന്‍ പാണ്ഡെ എന്നിവര്‍ അംഗങ്ങളാണ്. മാര്‍ച്ച് 28ന് 5200 വിചാരണ തടവുകാരെ ഉപാധികളോടെ മോചിപ്പിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടവരെ മേയ് എട്ട് മുതല്‍ പരോളില്‍ വിട്ടുതുടങ്ങി. ഇത്തരത്തില്‍ 500ഓളം പേരെ അടിയന്തര പരോളില്‍ വിട്ടു. ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
23401 പേരാണ് മഹാരാഷ്ട്രയില്‍ നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 4786 പേര്‍ രോഗമുക്തി നേടി. 868 പേര്‍ മരിച്ചു. ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) കണക്ക് പ്രകാരം മുംബൈയില്‍ 426 പുതിയ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 28 പേര്‍ മരിച്ചു. ആകെ 556 പേരാണ് മുംബൈയില്‍ മാത്രം ഇതുവരെ മരിച്ചത്. 14871 കേസുകളാണ് ഇതുവരെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3313 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഉള്‍ക്കൊള്ളാവുന്നതിലധികം തടവുകാരാണ് ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച ആര്‍തര്‍ റോഡ് ജയില്‍, പൂനെയിലെ യാര്‍വാദ സെന്‍ട്രല്‍ ജയില്‍, താന സെന്‍ട്രല്‍ ജയില്‍, ബൈക്കുള ജയില്‍ എന്നിവിടങ്ങളിലെല്ലാമുള്ളത്.
മുംബൈയിലെ കോവിഡ് നിരക്ക് ഈ രീതിയില്‍ ക്രമാതീതമായി ഉയര്‍ന്നാല്‍ ഇന്ത്യ വലിയ അപകടസാധ്യത മുന്നില്‍ കണ്ടു കൂടുതല്‍ സജ്ജമാകേണ്ടിവരും എന്നതില്‍ സംശയമില്ല. മുംബൈയില്‍ കൊറോണയുടെ അതിപ്രസരത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമാണ്.
"
https://www.facebook.com/Malayalivartha


























