ജോലിക്കെത്തിയ യുവതിയ്ക്ക് പോലീസ് ക്യാന്റീനിൽ കൂട്ടബലാത്സംഗം, ക്രൂര പീഡനത്തിന് ശേഷം വീട്ടുകാരെ വിളിച്ചറിയിച്ചത് യുവതിക്ക് സുഖമില്ലെന്ന് പറഞ്ഞു; ചീറിപാഞ്ഞെത്തിയ ഭർത്താവ് കണ്ട കാഴ്ച്ച ഭയാനകം; നാലു ദിവസം ബോധമില്ലാതെ കിടന്ന യുവതിയ്ക്ക് ദാരുണാന്ത്യം....

രാജ്യം മുഴുവന്‍ കോവിഡ് ഭീതിയിലും ക്വാറന്റൈനിലുമായി കഴിയുമ്ബോള്‍ പുറത്ത് വരുന്ന മറ്റു വാർത്തകളാണ് അതിലും ഞെട്ടിക്കുന്നത്. ഒഡീഷയില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയായി ആശുപത്രിയിലായ യുവതി മരണത്തിന് കീഴടങ്ങിയതോടെ സംഭവത്തില്‍ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്..
ഒഡീഷയിലെ പുരിയിലെ മാല്‍ക്കന്‍ഗിരിയില്‍ പോലീസ് കാന്റീനിലെ ജീവനക്കാരിയായ ആദിവാസി യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായി മരണപ്പെട്ടത്. . ജോലിസ്ഥലത്ത് വെച്ചായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. നാലു ദിവസത്തോളം യുവതി ബോധമില്ലാതെ കിടന്നതിനാല്‍ മൊഴിയെടുക്കാനായില്ല.
സംഭവത്തില്‍ ഒഡീഷാ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. മെയ് 7 നായിരുന്നു ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയായത്. യുവതിക്ക് സുഖമില്ലെന്ന് ഭര്‍ത്താവിനെ വിളിച്ച് ഒരു പോലീസുകാരന്‍ അറിയിക്കുകയായിരുന്നു. ഇയാള്‍ എത്തുമ്ബോള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ് ബോധംകെട്ട നിലയലായിരുന്നു യുവതി.
ഇവരെ ആദ്യം മാല്‍ക്കന്‍ഗിരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബര്‍ഹാംപൂരിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും പൗരാവകാശ കമ്മീഷനുമെല്ലാം ഇടപെട്ടിരിക്കുകയാണ്. കുടുംബത്തിന്റെ പരാതിയില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്.
ലോക് ഡൗൺ കാലത്ത് മോഷണം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെങ്കിലും,ലോക്ക്ഡൗൺ കാലത്തെ ഗാർഹിക പീഡനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ വർധിച്ചിരിക്കുന്നതായി വിദഗ്ദർ വിലയിരുത്തുന്നു. ദേശീയ വനിതാ കമ്മീഷന്റെ കണക്കുപ്രകാരം, ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കുറിച്ചുള്ള പരാതികളിൽ രണ്ടിരട്ടിയിലധികം വർദ്ധനവാണ് ലോക്ക് ഡൗൺ കാലത്ത് രേഖപ്പെടുത്തിയത്. കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത്, സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനത്തെ നിഴല്‍ മഹാമാരി അഥവാ “ഷാഡോ പാൻഡെമിക്”(Shadow Pandemic) ആയാണ് ഐക്യരാഷ്ട്രസഭ പരിഗണിച്ചിരിക്കുന്നത്.
ആക്രമിക്കുന്നതാരായാലും, അക്രമത്തിനിരയാകുന്നവർക്കത് ഒറ്റപ്പെടലും വിഷാദവും ആണ്, പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ സാഹചര്യത്തിൽ. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് അടുത്ത സുഹൃത്തുക്കളോടോ മറ്റോ സഹായം അഭ്യർത്ഥിക്കാനുള്ള അവസരവും ഇല്ല. സോഷ്യൽ മീഡിയ, ഇന്റർനെറ്റ്, സെൽഫോൺ മുതലായവ ഉപയോഗിക്കുമ്പോൾ അക്രമിയുടെ സൂക്ഷ്‌മനിരീക്ഷണത്തിനും അസുയയ്കും വിധേയരാവുകയും ചെയ്യുന്നു. ഗാർഹികപീഡനം ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. പരിക്ക്, നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് പല രോഗങ്ങളും ഉടലെടുക്കുന്നു. പീഡനത്തിന്റെ സ്വാധീനം വളരെക്കാലം തുടരുമെന്ന് നിലവിലെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു പീഡനം കൂടുതൽ കഠിനമാകുമ്പോൾ അതിൻറെ സ്വാധീനം വർദ്ധിക്കുകയും ഇരയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, കാലക്രമേണ നശിക്കുകയും ചെയ്യുന്നു
ഇനി ഇത്തരം സാഹചര്യങ്ങൾ അനുകൂലമായാലും ഇര അക്രമിയെ വിട്ടുപോയ്ക്കൊള്ളണമെന്നില്ല. ലോരി ഹെയ്‌സ് (Lori Heise) എന്ന ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ത ൻറെ മുപ്പത് വർഷത്തെ ഗാർഹികപീഡന ഗെവേഷണങ്ങളിൽ നിന്ന് പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ദേയമാണ്. പ്രതികാരഭയം, സാമ്പത്തിക പിന്തുണയുടെ ബദൽ മാർഗങ്ങളുടെ അഭാവം, അവരുടെ കുട്ടികളോടുള്ള ആശങ്ക, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണയുടെ അഭാവം, വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടികളെ നഷ്ടപ്പെടുമോ എന്ന ആശങ്ക, സ്നേഹവും പങ്കാളി മാറുമെന്ന പ്രതീക്ഷയും മറ്റുമാണ് അദ്ദേഹം ഇതിനു കാരണമായി സൂചിപ്പിക്കുന്നത്. കോവിഡ്-19 നെതിരായ ഏറ്റുമുട്ടലിൽ വീടാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്ന് പറയുമ്പോഴും. ഗാർഹിക പീഡനത്തിനിരയാവുന്നവർക്ക്, , ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലമാണ്.
എന്നാൽ ഇത്തരം പീഡനങ്ങള്‍ തടയാന്‍ പല നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. അവഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. സിവിൽ, ക്രിമിനൽ നിയമ ചട്ടക്കൂടുകൾ പരിഷ്കരിക്കുന്നതും നിലവിലുള്ള സ്ത്രീകൾക്കെതിരെയുള്ള നിയമ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതും പ്രയോജനപ്പെടും. വിവാഹമോചനം-സ്വത്ത്- കുട്ടികളുടെ പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട സ്ത്രീകളുടെ പൗരാവകാശങ്ങൾ ശക്തിപ്പെടുത്തുക,
സർക്കാർ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങളുടെ സഖ്യങ്ങൾ കെട്ടിപ്പടുക്കുക, സാമൂഹിക മാറ്റം നേടുന്നതിന് സ്വഭാവ മാറ്റ ആശയവിനിമയം (Behavioural Change Communication) ഉപയോഗിക്കുക,സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, അഹിംസയും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പുരുഷന്മാരെയും ആൺകുട്ടികളെയും സജ്ജരാകുക വഴി സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങള്‍ തുടച്ചുനീക്കാൻ സാധിക്കും.
https://www.facebook.com/Malayalivartha


























