കോവിഡ് ബാധിച്ച് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആര്‍മി ബേസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികന്‍ ആത്മഹത്യ ചെയ്തു

കോവിഡ് ബാധിച്ച് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആര്‍മി ബേസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 31 വയസുള്ള സൈനികന്‍ ആത്മഹത്യ ചെയ്തു. ആശുപത്രിയിലെ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശ്വാസകോശ അര്‍ബുദ ബാധിതനായ ഇദ്ദേഹത്തെ ചികിത്സക്കായി സൈന്യത്തിന്റെ കീഴിലുള്ള റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മേയ് അഞ്ചിന് നരൈനയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് മറ്റ് രോഗികള്‍ സൈനികനെ അവസാനമായി കണ്ടത്. പുലര്‍ച്ചെ നാലു മണിയായപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. മഹാരാഷ്ട്രയാണ് സ്വദേശം.
കുടുംബം രാജസ്ഥാനിലെ അല്‍വാറിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് സൈനിക വക്താവ് അറിയിച്ചു
"
https://www.facebook.com/Malayalivartha


























