രാജ്യത്ത് കൊവിഡ് കേസുകൾ 75000 നടുത്ത് ; 24 മണിക്കൂറിൽ മരിച്ചത് 121 പേർ

രാജ്യത്ത് പുതിയ കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം കുറനഞ്ഞുവരുന്നത് ആശ്വാസമാണ് ..എന്നാൽ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടെ മുന്നിലേയ്ക്ക് വരുന്നു എന്നാണു ഇപ്പോഴത്തെ കണക്കുകൾ
ഇന്നലത്തെ കണക്കുള്‍ ഉള്‍പ്പെടെ രാജ്യത്ത് കൊവിഡ് ബാധികരുടെ എണ്ണം74347 കടന്നു. ചൊവ്വാഴ്ച മാത്രം കൊവിഡ് ബാധിച്ചു രാജ്യത്ത് മരിച്ചത് 121 പേരാണ്.
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 75000ത്തോട് അടുക്കുമ്പോള്‍ ലോകത്ത് ഏറ്റവുമധികം വൈറസ് ബാധയുണ്ടായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി . പന്ത്രണ്ടാം സ്ഥാനത്തുള്ള കാനഡയെ പിന്നിലാക്കിയാണ് ഇന്ത്യ ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്
ഇന്നലെ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3543 കേസുകളാണ്. എന്നാല്‍ ഇത് മുൻപത്തെ രണ്ട് ദിവസങ്ങളെക്കാള്‍ കുറവാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3613 പോസിറ്റീവ് കേസുകളായിരുന്നു. തിങ്കളാഴ്ച മാത്രം 4308 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
https://www.facebook.com/Malayalivartha


























