കോവിഡിനെതിരായ വാക്‌സിനു വേണ്ടി കാത്തിരിപ്പോടെ ലോകം... കൊറോണ വാക്സിന്‍ കണ്ടെത്തുക അത്ര എളുപ്പമല്ല ;കടക്കണം ഈ കടമ്പകള്‍

കൊറോണ വൈറസിന്റെ സംഹാര താണ്ഡവത്തില്‍ തകര്‍ന്നിരിക്കുകയാണ് ലോകം.നമുക്ക് നഷ്ടമായത് നിരവധി മനുഷ്യരെയാണ് .അതുകൊണ്ടുതന്നെ കോവിഡിനെതിരായ വാക്‌സിനു വേണ്ടി കാത്തിരിക്കുകയാണ് ലോകം . അതിനായുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പല ഘട്ടങ്ങള്‍ ഇതിനായി കടക്കേണ്ടതുണ്ട് . സാധാരണഗതിയില്‍ ഒരു വാക്സിന്‍ കണ്ടെത്താന്‍ പത്തുവര്‍ഷം വരെ വേണ്ടിവരാറുണ്ട്. എന്നാല്‍ കൊറോണയുടെ കടന്നാക്രമണത്തില്‍ മനുഷ്യര്‍ ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോള്‍ കൊറോണയ്‌ക്കെതിരായ വാക്സിന്‍ പരീക്ഷണത്തില്‍ എത്രയും വേഗം ലക്ഷ്യത്തിലെത്താനാണു ശ്രമം. അപ്പോഴും അത് വിജയത്തിലെത്താന്‍ 12 18 മാസം വരെ എടുക്കാമെന്നാണു വിലയിരുത്തല്‍.
രോഗവാഹകരെത്തന്നെ പ്രതിരോധമായി ഉപയോഗിക്കുക എന്നതാണ് വാക്‌സിനേഷന്റെ പ്രധാന തത്വം. രോഗത്തിനു കാരണമാകുന്ന ബാക്ടീരിയയെയോ വൈറസിനെയോ അപകടകരമല്ലാത്ത അളവിലും രൂപത്തിലും വാക്‌സിനേഷന്‍ വഴി വ്യക്തിയുടെ ശരീരത്തില്‍ എത്തിക്കുക എന്നതാണ് പ്രവര്‍ത്തനം.. അതിനെ നശിപ്പിക്കാന്‍ ശരീരം ആന്റിബോഡി രൂപപ്പെടുത്തും. ഈ ആന്റിബോഡി ശരീരത്തിലുള്ളകാലം വരെ അത്തരം വൈറസിനെ/ബാക്ടീരിയയെ ആ ശരീരം പ്രതിരോധിക്കും.
വൈറസിനെക്കുറിച്ചുള്ള വിശദമായ പഠനം, ജന്തുകോശങ്ങളിലോ മനുഷ്യ കോശങ്ങളിലോ എത്തുമ്പോഴുണ്ടാകുന്ന പ്രവര്‍ത്തനം, ജനിതക വ്യതിയാനം തുടങ്ങിയ വിവിധ ഘട്ടങ്ങളില്‍ കൂടി കടന്നാണ് ഒരു വാക്സിന്‍ രൂപപ്പെടുന്നത് . കോവിഡ് 19നു കാരണമാകുന്ന പുതിയ കൊറോണ വൈറസിന്റെ ജനിതക ഘടനയും പ്രോട്ടീന്‍ വിന്യാസവും അടക്കമുള്ള വിവരങ്ങള്‍ ജനുവരിയില്‍ തന്നെ കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകളുണ്ട്..
സാധ്യതാ വാക്‌സിനുകളെ (കാന്‍ഡിഡേറ്റ് വാക്‌സിന്‍) മനസ്സിലാക്കുകയാണ് പിന്നീടുള്ള ഘട്ടം. ജനിതക മാറ്റമുള്ള വൈറസുകളെ വേര്‍തിരിച്ചെടുത്ത്, അതിന്റെ പ്രതിരോധ ശേഷി നിര്‍ണയിക്കും. വാക്‌സിന്‍ എങ്ങനെയാണ് ഉണ്ടാക്കേണ്ടത്, ഡോസ് എത്ര തുടങ്ങിയവയെക്കുറിച്ചും അപ്പോള്‍ ധാരണ ലഭിക്കും.
അടുത്ത പ്രീ ക്ലിനിക്കല്‍ ട്രയല്‍ ആണ് .അതായതു വാക്സിന്‍
പ്രായോഗിക ഘട്ടത്തിലേക്കു കടക്കും മുന്‍പുള്ള പരീക്ഷണം. കോശപദാര്‍ഥങ്ങളെ ടെസ്റ്റ്ട്യൂബിലെത്തിച്ചു പരീക്ഷിക്കുന്ന ഇന്‍വിട്രോ രീതിയാണു ഇവിടെ നിര്‍ദേശിക്കുന്നത്. മൃഗങ്ങളില്‍ നേരിട്ടു പരീക്ഷിക്കുന്ന ഇന്‍വിവോ രീതിയും ചിലപ്പോള്‍ അവലംബിക്കാറുണ്ട്. മരുന്നിന്റെ ഉപയോഗക്ഷമത, സുരക്ഷിതത്വം എന്നിവ പരിശോധിക്കുന്നത് ഈ ഘട്ടത്തിലാണ് . മൃഗങ്ങളെ പരീക്ഷണ വസ്തുവാക്കുന്നതിന്റെ പേരില്‍ പല വിവാദങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട് ഈ ഒരു സ്റ്റേജ്
പിന്നീടുള്ളത് ക്ലിനിക്കല്‍ ട്രയല്‍ആണ്
മിക്കവാറും വാക്‌സിന്‍ പരീക്ഷണങ്ങള്‍ പരാജയപ്പെടുന്നതും ഈ ഘട്ടത്തിലാണ്. 3 വ്യത്യസ്ത പരീക്ഷണഘട്ടങ്ങള്‍ പിന്നിട്ടാണ് ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകുന്നത്.
1: വാക്‌സിന്‍ എത്ര സുരക്ഷിതം, വിപരീത ഫലമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട 4050 ആരോഗ്യമുള്ള വൊളന്റിയര്‍മാരില്‍ ആദ്യം വാക്‌സിന്‍ പരീക്ഷിക്കും.
2: വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള കൂടുതല്‍ വിപുലമായ പരീക്ഷണമാണ് രണ്ടാമത്തേതില്‍ . രോഗം പിടിപെടാന്‍ സാധ്യതയേറിയ (ഹൈ റിസ്‌ക്) ആളുകളില്‍ ഉള്‍പ്പെടെ മുന്നൂറോളം വൊളന്റിയര്‍മാരിലാണു ഈ ഘട്ടത്തിലെ പരീക്ഷണം.
മൂന്നാം ഘട്ടമാകുമ്പോള്‍ കൂടുതല്‍ ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിക്കും . വാക്‌സിന്‍ എത്രകാലത്തേക്കു ഫലം നല്‍കുമെന്നതു സംബന്ധിച്ച ഗവേഷണം ഇതോടൊപ്പം തുടരും.
ആവശ്യമനുസരിച്ചു മാറാം
ക്ലിനിക്കല്‍ ട്രയല്‍ പിന്നിട്ടാല്‍ പരീക്ഷണ വാക്‌സിനുകള്‍ രോഗം അതിഗുരുതരമായി ബാധിച്ചവരില്‍ പരീക്ഷിക്കുക പോലും ചെയ്യാറുണ്ട്. അത് സാഹചര്യത്തിനനുസരിച്ച് മാറാം. കോവിഡ് പോലെ പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധി കാലത്താണിത്.
അംഗീകാരം നല്‍കല്‍
വാക്‌സിന് അംഗീകാരം നല്‍കാന്‍ ഓരോ രാജ്യത്തിനും തനതു സംവിധാനമുണ്ട്. ഇന്ത്യയില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഇന്ത്യ (ഡിസിജിഐ), നാഷനല്‍ റെഗുലേറ്ററി അതോറിറ്റി എന്നിവയാണ് തീരുമാനിക്കേണ്ടത്. അംഗീകാരം നല്‍കണോ, ക്ലിനിക്കല്‍ ട്രയല്‍ അനുവദിക്കണോ തുടങ്ങിയ തീരുമാനങ്ങളെല്ലാം ഡിസിജിഐയുടേതാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരം അടക്കം പരിശോധിച്ചായിരിക്കും ഡിസിജിഐ തീരുമാനം. വ്യാവസായിക ഉല്‍പാദനത്തിനു സെന്‍ട്രല്‍ ലൈസന്‍സ് അപ്രൂവിങ് അതോറിറ്റിയുടെ അനുമതിയും വേണം.
രാജ്യാന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ), യൂറോപ്യന്‍ സിഇ മാര്‍ക്ക് തുടങ്ങിയവ നിലവാരം ഉറപ്പുവരുത്തുന്നു. അടിയന്തര ഘട്ടത്തില്‍ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പു തന്നെ ഉപയോഗിക്കാനുള്ള വ്യവസ്ഥകളും പല രാജ്യങ്ങളിലുമുണ്ട്.
മരുന്നു നിര്‍മാണ കമ്പനികളും അക്കാദമിക സ്ഥാപനങ്ങളും ഉള്‍പ്പെടെ കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനായി നൂറോളം ഗവേഷണങ്ങളാണ് ഇപ്പോള്‍ ലോകത്ത് നടക്കുന്നത്.ഇവയില്‍ ഏതെങ്കിലും ഒരു പരീക്ഷണം വിജയം കണ്ടാല്‍ ലോകം കാത്തിരിക്കുന്ന ആ ആശ്വാസ വാക്കുകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha

























