രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു... കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി

രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയര്‍ന്നു.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 359 പേര്‍ക്കാണ്.
ഇതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 7,998 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 2,858 പേര്‍ രോഗമുതി നേടി.
https://www.facebook.com/Malayalivartha


























