കൊവിഡ് 19 ചികിത്സയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം... യുഎസില്‍ കൊറോണ പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയവരിലും നല്‍കാത്തതിലും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ജേണണല്‍ ബിഎംജെ യില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

കൊവിഡ് 19 ചികിത്സയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച മലേറിയ മരുന്ന് ഫലപ്രദമല്ലെന്ന് ശാസ്ത്രീയ പഠനം. യുഎസില്‍ കൊറോണ പിടിപെട്ടവരില്‍ മലേറിയ മരുന്ന് നല്‍കിയവരിലും നല്‍കാത്തതിലും രോഗം ഭേദമാകുന്ന തോതില്‍ ഒരു വ്യത്യാസവും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ജേണണല്‍ ബിഎംജെ യില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മരുന്നു പരീക്ഷണത്തിന്റെ ഗോള്‍ഡ് സ്റ്റാന്റേര്‍ഡ് ആയി കണക്കാക്കുന്ന പ്ലാസിബോ നിയന്ത്രിത പഠനങ്ങളിലും മലേറിയ മരുന്ന ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ മിതമായ തോതില്‍ രോഗം വന്ന 150 പേരില്‍ മലേറിയ മരുന്ന് പരീക്ഷിച്ചപ്പോഴും രോഗം വലിയ തോതില്‍ ഭേദമായെന്ന് കണ്ടെത്തിയില്ല. മാത്രമല്ല ഇത് പ്രതികൂല ഫലം സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തി. ഫ്രാന്‍സില്‍ ഓക്‌സിജന്‍ ആവശ്യമായ രീതിയില്‍ ഗുരുതരമായി കൊവിഡ് 19 ന്യൂമോണിയ പിടിപെട്ട രോഗികളിലും മലേറിയ മരുന്ന് ചികിത്സ നടത്തിയിരുന്നു. ഈ രോഗികളിലും ഇത് ഒരുമാറ്റവും സൃഷ്ടിച്ചില്ലെന്നാണ് പഠനം.
മലേറിയ രോഗത്തിന് ചികിത്സിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണ് എന്ന ധാരണയിൽ പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊണ്ടുവരുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയില്‍നിന്ന് മരുന്ന് നിര്‍ബന്ധിച്ച് വാങ്ങിയിരുന്നു. നല്‍കിയില്ലെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ പോലും ബാധിക്കും എന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ ഇന്ത്യ മരുന്ന് കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ഇതിന് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറ്റചങ്ങാതി എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.
ട്രംപിൻറെ പ്രചാരണത്തിലൂടെ മലേറിയ മരുന്നിന് ലോകമെങ്ങും വലിയ ഡിമാന്‍ഡ് ആണ് ഉണ്ടായത് . യഥാര്‍ഥത്തില്‍ മലേറിയ ചികിത്സയ്ക്ക് ആവശ്യമുള്ള മരുന്ന് പോലും പല രാജ്യങ്ങളിലും ഇതേ കാരണത്താല്‍ കൊവിഡ് ചികിത്സയ്ക്കായി മാറ്റി. മലേറിയ രോഗികള്‍ ആവശ്യത്തിന് മരുന്നില്ലാതെ വലഞ്ഞു. ട്രംപിന്റെ നിര്‍ബന്ധപ്രകാരം മലേറിയ മരുന്ന അടിന്തര സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് യുഎസ് റഗുലേറ്ററി അതോറിറ്റി അനുവാദം നല്‍കിയിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ഫലപ്രദമല്ലെന്ന് മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിക്കാത്ത രോഗികളില്‍ ഈ മരുന്ന് നല്‍കാനേ പാടില്ല എന്നാണ് .. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിച്ചവരുടെ ഹൃദയതാളത്തില്‍ പോലും വ്യത്യാസം ഉണ്ടാകുന്നതായാണ് കണ്ടെത്തല്‍. ഇത് പ്രതികൂല ഫലമാണ് സൃഷ്ട്രിക്കുന്നത്.
കൊവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ യുഎസിലും ഇതര രാജ്യങ്ങളിലും ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ആന്റിബയോട്ടിക് അസിട്രേമിസൈന്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയുടെ സംയോജനം ഗുണകരമാകുമോ എന്നതിനെ കുറിച്ച പഠനം തുടങ്ങിയതായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഈ ഗവേഷണം.
https://www.facebook.com/Malayalivartha






















