കോവിഡ്-19നെ തുരത്താന്‍ ലോകം ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹ സ്ഥാപകനുമായ ബില്‍ഗേറ്റ്‌സുമായി ചര്‍ച്ച നടത്തി

കോവിഡ്-19നെ തുരത്താന്‍ ലോകം ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹ സ്ഥാപകനുമായ ബില്‍ഗേറ്റ്‌സുമായി ചര്‍ച്ച നടത്തി. കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വിഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന ചര്‍ച്ചയില്‍ മോദി ഉറപ്പുനല്‍കി. ലോകത്തിന്റെ പൊതുനേട്ടത്തിനായി ഇന്ത്യയുടെ കഴിവുകള്‍ എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നതും ചര്‍ച്ചയായി. ലോകത്തിന്റെ പൊതുനേട്ടത്തിന് ഇന്ത്യയുടെ കഴിവുകളും നേട്ടങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് മോദി ബില്‍ഗേറ്റ്‌സില്‍ നിന്ന് നിര്‍ദേശങ്ങള്‍ ആരാഞ്ഞു.
. ''വിശദമായ ചര്‍ച്ചയായിരുന്നു ബില്‍ഗേറ്റ്‌സുമായി നടത്തിയത്. കോവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടങ്ങള്‍, ഗേറ്റ്‌സ് ഫൗണ്ടേഷന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍,വൈറസിനെ നേരിടുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക്, വാക്‌സിന്‍ നിര്‍മാണം എന്നിവയെ കുറിച്ച് ചര്‍ച്ച ചെയ്തു''-ചര്‍ച്ചക്കു ശേഷം മോദി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















