ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍

ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ പശ്ചിമബംഗാള്‍ തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി ബംഗാള്‍ സര്‍ക്കാര്‍. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ നിന്നും 28 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്ന് അഞ്ച് വീതം സര്‍വീസുകളാണ് നടത്തുക. കോട്ടയത്ത് നിന്ന് മൂന്ന് സര്‍വീസും കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് വീതം സര്‍വീസും നടത്തും.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി ഓരോ ട്രെയിനും തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ക്രമീകരിക്കും. ആദ്യ ഘട്ടത്തില്‍ 10 ട്രെയിനുകളിലായി നിരവധി തൊഴിലാളികളെ ബംഗാള്‍ സര്‍ക്കാര്‍ മടക്കി കൊണ്ടുപോയിരുന്നു. കേരളത്തിലുള്ള നാല് ലക്ഷത്തോളം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ബംഗാള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പി.ബി സലീം ഐ.എ.എസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha






















