ഇന്ത്യ ഒരു മുഴം മുന്‍പെ; കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരം

ലോകത്തിന് മുഴുവന്‍ ആശ്വാസം നല്‍കി ഓക്സ്‌ഫോര്‍ഡില്‍ നിന്നൊരു ശുഭ വാര്‍ത്ത. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം വിജയകരം . ലോകമാകെ കൊവിഡിന് പ്രതിവിധിയായ വാക്‌സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇത്തരം വാക്‌സിന്‍ പരീക്ഷണം ആശാവഹമായ പുരോഗതി കൈവരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യനില്‍ പരീക്ഷണം നടത്തുന്നതിനു മുന്‍പ് മൃഗങ്ങളിലെ പരീക്ഷണം നടത്തുന്ന ഘട്ടമായ ഇപ്പോള്‍, ഗുരുതരമായകൊവിഡ് രോഗം ബാധിച്ച ആറോളം കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ രോഗം അപ്രത്യക്ഷമായിരിക്കുന്നു.
രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ കുരങ്ങുകളില്‍ വാക്‌സിന്‍ കുത്തിവച്ചശേഷം ഇവയുടെ ശ്വാസകോശത്തില്‍ രോഗത്തിന്റെ ഒരു ലക്ഷണം പോലുമില്ലാതെ അസുഖം ഭേദമായിരിക്കുന്നതായി കണ്ടെത്തി. നിഷ്പക്ഷരായ വിദഗ്ദ്ധര്‍ ഈ കണ്ടെത്തലിനെ വാനോളം പുകഴ്ത്തുകയാണ്. മനുഷ്യരില്‍ പരീക്ഷണത്തിന്റെ ആദ്യപടിയായി 1000ഓളം വളണ്ടിയര്‍മാരില്‍ ഇപ്പോള്‍ പരീക്ഷണ വാക്‌സിന്‍ കുത്തിവച്ചിരിക്കുകയാണ്.
എന്നാല്‍ 2003ല്‍ സാര്‍സ് രോഗ ബാധക്ക് ഫലപ്രദമെന്ന് ആദ്യം കണ്ടെത്തിയ വാക്‌സിന്‍ പ്രയോഗിക്കുമ്പോള്‍ ആന്റിബോഡിക്കനുസരിച്ച് ശക്തി വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. ഇതിനാല്‍ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്താനായില്ല. ഇതേ വര്‍ഗ്ഗത്തില്‍ പെട്ട കൊറോണ അണുവിന് മരുന്ന് കണ്ടെത്തുക അതിനാല്‍ തന്നെ ഗവേഷകര്‍ക്ക് വെല്ലുവിളിയാണ്.'കൊവിഡ് 2 വാക്‌സിന്‍ പരീക്ഷിക്കപ്പെട്ട കുരങ്ങുകളില്‍ ചിലരില്‍ ശ്വാസകോശ നാളികളില്‍ ചെറിയ രോഗങ്ങള്‍ കണ്ടതല്ലാതെ ഗുരുതരമായ ന്യുമോണിയ പോലെയുള്ള പ്രത്യാഘാതങ്ങളൊന്നും കാണാത്തത് വാക്‌സിന്‍ വികസന ഘട്ടത്തില്‍ സഹായകരമാണ്.' ലണ്ടനിലെ കിങ്‌സ് കോളേജിലെ ഫാര്‍മസ്യൂട്ടിക്കല്‍ മെഡിസിന്‍ വിസിറ്റിംഗ് പ്രൊഫസറായ ഡോ.പെന്നി വാര്‍ഡ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ടിനാണ് വാക്‌സിന്‍ പരീക്ഷണത്തിന്റെ ചുമതല.
https://www.facebook.com/Malayalivartha






















