വിജയ് മല്യയെ മുട്ടുകുത്തിച്ചത് സി ബി ഐ യിലെ മിടുക്കനായ ഓഫീസർ സുമൻ കുമാർ ...കേസിന്റെ നിയമവഴികൾ ഇങ്ങനെ

വായ്പാതട്ടിപ്പ് നടത്തി ലണ്ടനിലേയ്ക്ക് മുങ്ങിയ വിജയ് മല്യയെ ഒരു മാസത്തിനകം ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് വന്നപ്പോൾ ഫലം കണ്ടത് ഇതിനായി നിരന്തരമായി ശ്രമിച്ച സി ബി ഐ ഓഫീസർ സുമൻ കുമാറിന്റെ കഠിന പ്രയത്നത്തിനാണ് ..
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയായിരുന്ന മല്യ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് യുകെയിലെ റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ അപ്പീല്‍ നല്‍കിയിരുന്നു. .ഇത് കോടതി തള്ളിയതോടെ മല്യയെ അടുത്ത 28 ദിവസത്തിനകം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി
ഐഡിബിഐ ബാങ്കില്‍ നിന്നും വാങ്ങിയ 900 കോടി രൂപ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പാളിച്ച വരുത്തിയതിനെത്തുടര്‍ന്നാണ് വിജയ് മല്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്
ഐഡിബിഐ ബാങ്കില്‍ 900 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് നടത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ 9,000 കോടിയിലധികം തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന മറ്റൊരു കേസിലും വിവാദ മദ്യവ്യവസായി മല്യക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്
മുംബൈയിലെ ബാങ്കിംഗ് ഫ്രോഡ്‌സ് ആന്റ് സെക്യൂരിറ്റി സെല്ലിന്റെ ഡിഎസ്പി കുമാര്‍ ആണ് രാജ്യസഭംഗമായിരുന്ന മല്യക്കെതിരെ 2015 ഒക്ടോബറില്‍ അന്വേഷണത്തിന് തുടക്കമിട്ടത് . ഡിഎസ്പി കുമാര്‍ ഇന്ന് അഡിഷണൽ സൂപ്പറിൻഡൻഡ് ഓഫ് പോലീസ് ആണ്
കിങ്ഫിഷര്‍ കമ്പനി പൂട്ടിയിട്ടും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകാത്തതിന്റെ പേരിൽ ജീവനക്കാർ മല്യക്കെതിരെ കേസ് കൊടുത്തിരുന്നു. മല്യക്കെതിരെയുള്ളത് ഗുരുതരമായ ആരോപണങ്ങൾ ആണെങ്കിലും വായ്‌പ്പ നൽകിയ ബാങ്കുകൾ മല്യക്കെതിരെ പരാതി നൽകാതിരുന്നത് സി ബി ഐ ക്കു തലവേദനയായി .
900 കോടി വായ്പ്പാതട്ടിപ്പിനെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മല്യക്കെതിരെ കേസെടുക്കാൻ സി ബി ഐ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അന്വേഷണച്ചുമതല ഡിഎസ്പി കുമാറിന് ആയിരുന്നു. തന്റെ 23 -)മാറ്റത്തെ വയസ്സിൽ സർവീസിൽ ചേർന്ന അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്തരം വൈറ്റ് കോളർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ മികവ് തെളിയിച്ചിരുന്നു മികച്ച കുറ്റാന്വേഷകൻ എന്ന നിലയിൽ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയുടെ കയ്യിൽ നിന്നും അദ്ദേഹം സിബിഐ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്
2008 ൽ വിശിഷ്ട സേവനത്തിനു പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചു .2013 ൽ മികച്ച അന്വേഷകനുള്ള അവാർഡും 2015 ൽ പ്രസിഡന്റിന്റെ വിശിഷ്ട്ട സേവാ മെഡലും കരസ്ഥമാക്കി
2016 ൽ ആണ് മല്യ രാജ്യം വിടുന്നത്. പിന്നീടാണ് യു കെ യിലെ കോടതികളിൽ മല്യക്കായുള്ള നിയമ പോരാട്ടം തുടങ്ങുന്നതും.
രാകേഷ് അസ്താനക്കായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ എന്ന നിലയിൽ കേസിന്റെ നിയന്ത്രണം . . അദ്ദേഹത്തിന്റെയും കുമാറിന്റെയും നേതൃത്വത്തിൽ ശക്തമായ ടീം വർക്കോടെ കേസ് മുന്നോട്ട് പോയി . ഒരു വാദം പോലും നഷ്ടപ്പെടാതെ ലണ്ടനിലെ കോടതിയിൽ മല്യ കേസിനുവേണ്ടി ഹാജരാകുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസുമായി കൂടിയാലോചിച്ച് കേസ് നടത്തുന്നതിൽ ടീം വിജയിച്ചു
ഇന്ത്യക്കാകട്ടെ രാജ്യാന്തര കേസുകളിൽ ഇതിനു മുൻപ് നല്ല റെക്കാർഡ് ഇല്ലാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി ... സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സജീവ പിന്തുണയോടെ ക്രൗൺ പ്രോസിക്യൂഷൻ സർവീസാണ് മല്യയുടെ കേസ് വാദിച്ചത്
മല്യക്കെതിരെ ശക്തമായ വഞ്ചനാകുറ്റം ചുമത്തി ഇന്ത്യയിൽ കുറ്റപത്രം സമർപ്പിക്കാൻ കുമാറിന് കഴിഞ്ഞു . യു കെ യിലെ നിയമപ്രകാരം ശിക്ഷാർഹമായ കേസ് ഇന്ത്യയിൽ മല്യക്കെതിരെ ഉണ്ടാകേണ്ടത് കേസിൽ ആവശ്യമായിരുന്നു . അതുപ്രകാരം മല്യക്കെതിരെ വായ്‌പ്പാ ത്തട്ടിപ്പ് , വഞ്ചന ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവ ആരോപിച്ചു ഇന്ത്യയിൽ കേസ് രജിസ്റ്റർ ചെയ്തു .
ഇതനുസരിച്ച് 2018ലെ എക്‌സ്ട്രാഡിഷന്‍ ഓര്‍ഡര്‍ ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ യുകെ സുപ്രീ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിജയ് മല്യക്ക് അനുമതി നിഷേധിച്ചു. ഇത് കുമാറിന്റെ വിജയമായാണ് സി ബി ഐ പറയുന്നത്
https://www.facebook.com/Malayalivartha






















