പുകയില ഉല്‍പ്പന്നങ്ങൾ നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍

പുകയില ഉല്‍പ്പന്നങ്ങൾ നിരോധിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. പുകയില ചവയ്ക്കുന്നവര്‍ക്കു പൊതു സ്ഥലങ്ങളില്‍ തുപ്പുന്ന ശീലമുണ്ട്. ഇത് കൊവിഡ് പോലെയുള്ള രോഗങ്ങള്‍ പടരാന്‍ കാരണമാവുമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ഹര്‍ഷ വര്‍ദ്ധന്‍ ചൂണ്ടിക്കാട്ടി.
ചവയ്ക്കുന്ന പുകയില ഉത്പന്നങ്ങള്‍ കാരണം പരിസരം വൃത്തികേടാകുന്നു. രോഗങ്ങള്‍ പടരുന്നതിനും ഇതിടയാക്കുന്നു. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പലപ്പോഴും വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതും രോഗ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കത്തില്‍ പറയുന്നു. പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും പുകയില ചവയ്ക്കുന്നതും നിരോധിക്കുന്നതിലൂടെ സ്വച്ഛ് ഭാരത് മാത്രമല്ല, സ്വസ്ഥ ഭാരത് കൈവരിക്കുന്നതിനും കളിയും.. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അതിനായി നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















