മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മാര്‍ഗഗ്ഗനിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്ത്

മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മാര്‍ഗഗ്ഗനിര്‍ദ്ദേശവുമായി കര്‍ണാടക സര്‍ക്കാര്‍. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. വിവാഹ പാര്‍ട്ടികളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് പുതിയ നിര്‍ദ്ദേശം. അതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
കല്യാണമുള്‍പ്പെടെയുള്ള സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. വിവാഹത്തോട് അനുബന്ധിച്ച് മദ്യസല്‍ക്കാരം പാടില്ല. തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തിയ ശേഷം മാത്രമേ അതിഥികളെ പ്രവേശിപ്പിക്കാവൂ. പങ്കെടുക്കുന്ന മുഴുവന്‍ പേരുടെ വിവരങ്ങളും വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം. സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കണ്ടെയ്നര്‍ സോണുകളിലെ താമസക്കാര്‍ക്ക് വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാനാകില്ല. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്കും ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനാകില്ല.
https://www.facebook.com/Malayalivartha






















