ഉത്തര്‍പ്രദേശില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു... 30 തൊഴിലാളികള്‍ക്ക് പരിക്കേറ്റു, ഔരയ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം, രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍

ഉത്തര്‍പ്രദേശില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു. 30 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഔരയ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔരയ ഡിഎം അഭിഷേക് സിംഗ് പറഞ്ഞു.
"
https://www.facebook.com/Malayalivartha






















