ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.... ഉത്തര്‍ പ്രദേശിലെ 24 ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്, 30 പേര്‍ക്കു പരിക്കേറ്റു, രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍, ഔരായ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം

ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.ഉത്തര്‍ പ്രദേശിലെ 24 ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത് .30 ടപേര്‍ക്കു പരിക്കേറ്റു രാജസ്ഥാനില്‍ നിന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു ഇവര്‍ .ഔരായ ജില്ലയില്‍ രണ്ടു ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം.
രാജസ്ഥാനില്‍ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റതൊഴിലാളികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതോടെ ലോക് ഡൌണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ച തൊഴിലാളികളുടെ എണ്ണം 100 കവിഞ്ഞു.
കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിലേക്ക് നടന്നു പോകാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു . പ്രത്യേക ട്രെയിനുകളില്‍ ഇവരെ മടക്കി അയയ്ക്കണം. ഇതു സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തു നല്കി. കഴിഞ്ഞ ദിവസം നടന്നു തളര്‍ന്നു റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിപോയ കുടിയേറ്റ തൊഴിലാളികള്‍ ചരക്കു തീവണ്ടി കയറി മരിച്ചിരുന്നു..ഈ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍.
കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് നടന്നുപോകുന്നത് തടയാന്‍ ആകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് കോടതി പറഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നടന്ന് പോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നു.
തൊഴിലാളികള്‍ നടക്കുന്നതില്‍ കോടതിക്ക് എന്ത് ചെയ്യാനാകും. തൊഴിലാളികളെ തടയാന്‍ കോടതിക്ക് സാധിക്കില്ല. റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്. ഔറംഗബാദില്‍ 16 തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരന്റെ വാദം മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പലായനകാലത്ത് മരിച്ചു വീഴുന്ന മനുഷ്യരുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു
കത്തുന്ന വെയിലില്‍ കാല്‍നടയായി യാത്ര തുടരുന്ന തൊഴിലാളികളെ പരിഗണിക്കാന്‍ മാത്രം രാജ്യഭരണാധികാരികള്‍ക്ക് കഴിയുന്നില്ല എന്നത് വലിയ വിമര്ശനങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്.
അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കാല്‍നടയായി യാത്ര ചെയ്യുന്നതിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി അഭിപ്രായപെടുകയാണ്.പരമോന്നത നീതിപീഠം പോലും അവരെ കൈ വിട്ടു.. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാം. ആരാണ് റോഡിലൂടെ നടക്കുന്നതെന്നും നടക്കാതിരിക്കുന്നതെന്നും പരിശോധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു കോടതി നിര്‍ദാക്ഷിണ്യം പറഞ്ഞത് . അപ്പോഴും പുറത്തെ ചുട്ടുപൊള്ളുന്ന വെയിലില്‍ വിണ്ടുകീറിയ കാല്‍പാദങ്ങളുമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ നാട് തേടി നടത്തം തുടരുകയാണ്..കുഴഞ്ഞു വീണും അപകടങ്ങളില്‍ പെട്ടും മരിച്ചു വീഴുകയാണ്..വാര്‍ത്തകള്‍ അവര്‍ത്തനങ്ങളാകുമ്പോഴും ജീവിതം കൈയില്‍ പിടിച്ചു മരിച്ചു വീഴുന്നവരുടെ നാളുകളായി ഈ ലോക്ക് ഡൌണ്‍ മാറുകയാണ്.
"
https://www.facebook.com/Malayalivartha






















