ലോക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ഡൗണ്‍ കാലത്ത് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിച്ചത്. മുഴുവന്‍ ശമ്പളവും നല്‍കുകയെന്ന അധിക ഭാരത്തില്‍ നിന്ന് കമ്പനികളെ മോചിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. മാര്‍ച്ച് 29നാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നാലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.
മാര്‍ച്ച് 29ലെ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.അതേസമയം ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എന്‍.വി രമണ, സഞ്ജയ് കൃഷ്ണ കൗള്‍, ബി.ആര്‍. ഗാവി എന്നിവരടങ്ങിയ ബെഞ്ചിന്‍േറതായിരുന്നു ഉത്തരവ്.
L
https://www.facebook.com/Malayalivartha






















