അതിര്‍ത്തിയില്‍ വേല ഇറക്കല്ലേ തീര്‍ത്തുകളയും ഞങ്ങള്‍; സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കകം പുതിയ സംഭവവികാസം

സ്വന്തം മണ്ണില്‍ ചവിട്ടിനിന്ന് ധാര്‍ഷ്ട്യത്തോടെ മുഖത്തിനു നേരെ ചൂണ്ടുന്ന ഒരു വിരല്‍ വെച്ചു പൊറുപ്പിക്കാനുള്ള വിശാല മനസ്‌കതയൊന്നും ഞങ്ങള്‍ ഇനി കാണിക്കില്ല. ഇടിച്ചു നിരത്തും ചൈനയെ അടിച്ചോടിക്കും. മറന്നുപോയെങ്കില്‍ ചിലത് ചൈനയെ ഓര്‍മിപ്പിക്കാം. കഴിഞ്ഞ ആഴ്ച ചൈനയിലെ ആ മേജറുടെ മുക്കിടിച്ച് പരത്തിയ ഇന്ത്യുടെ ആ പയ്യനെ മറന്നില്ലല്ലോ അല്ലേ. ഇത് ചൈനയുടെ ഭാഗമാണെന്ന് പറഞ്ഞതു മാത്രമേ അയാള്‍ക്കോര്‍മ്മയുള്ളൂ. ഇന്ത്യന്‍ ലെഫ്റ്റനന്റ,് ചൈനീസ് മേജറെ ഒറ്റയിടിയ്ക്ക് താഴെയിട്ടതോടെ അടങ്ങിയ ചൈനയ്ക്ക് വീണ്ടും ഇരിക്കപ്പൊറുതിയില്ല. വീണ്ടും ഇന്ത്യയ്ക്ക് നേരെ പ്രകോപനവുമായി വന്നിരിക്കുന്നു.
ലഡാക്കിലെ ചൈനീസ് അധിനിവേശപ്രദേശമായ അക്സായ് ചിനിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ അതിര്‍ത്തി ലംഘിക്കുന്നുവെന്നും അനധികൃത പ്രതിരോധസംവിധാനങ്ങള്‍ നിര്‍മിക്കുന്നുവെന്നും പറഞ്ഞ് ചൈന വരുമ്പോള്‍ നിങ്ങള്‍ ഉറപ്പിച്ചോണം ചൈനയുടെ അന്ത്യമടുത്തുവെന്ന്. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കകമാണു പുതിയ സംഭവവികാസം. കൈയാങ്കളിയില്‍ ഇരുഭാഗത്തെയും സൈനികര്‍ക്കു പരുക്കേറ്റിരുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ ദശകങ്ങളായി നിഴല്‍ വീഴ്ത്തുന്ന പ്രധാനഘടകം 3488 കിലോമീറ്റര്‍ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങളാണ്. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനു മുമ്പുതന്നെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരുസൈന്യങ്ങളും ഏറ്റുമുട്ടലിലാണ്.
ഏറ്റവുമൊടുവില്‍ ചൈന ഇവിടെ അനധികൃതമായി കാര്യങ്ങള്‍ ചെയ്തുകൂട്ടിയിട്ട് ഇന്ത്യ ഇവിടെ അനധികൃതനിര്‍മാണങ്ങള്‍ നടത്തുന്നുവെന്ന് ചുമ്മാതങ്ങ് ആരോപിക്കുകയാണ്. അതേസമയം സൈന്യത്തിന്റെ മുട്ടാപ്പോക്ക് ന്യായത്തെക്കുറിച്ച് ചൈനീസ് സൈന്യത്തിന്റെ ആരോപണത്തേക്കുറിച്ച് അവിടുത്തെ പ്രതിരോധ-വിദേശമന്ത്രാലയങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കാരണം ഈമാസത്തിന്റെ തുടക്കം മുതല്‍ ഗാല്‍വാനില്‍ ഇന്ത്യ അതിര്‍ത്തി ലംഘിക്കുന്നതായും ചൈനീസ് സൈന്യം ആരോപിക്കുന്നത് അവരുടെ മാത്രം ആരോപണമായി തന്നെ നില്‍ക്കുകയുള്ളൂ. കാരണം ഇന്ത്യയോട് കോര്‍ത്താല്‍ അതിര്‍ത്തിയില്‍ എന്തായിരിക്കും ഫലം എന്ന് എല്ലാവര്‍ക്കും അറിയാം.
https://www.facebook.com/Malayalivartha






















