കശ്മീരില്‍ ഇനി പാക്കിസ്ഥാന്‍ തൊട്ടാല്‍ താലിബാന്‍ വെട്ടും; കശ്മീരില്‍ പാകിസ്താന്റെ ഒപ്പം ചേര്‍ന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി താലിബാന്‍

കശ്മീരില്‍ പാകിസ്താന്റെ ഒപ്പം ചേര്‍ന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തള്ളി താലിബാന്‍. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡല്‍ഹി ആക്രമിക്കാന്‍ പദ്ധതിയിട്ടിട്ടില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ ഔദോഗിക മാധ്യമം വഴി വ്യക്തമാക്കി.
കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതു വരെ ഇന്ത്യയുമായി സൗഹാര്‍ദബന്ധം സാധ്യമാകില്ലെന്ന താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദിന്റെ അവകാശവാദമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്താലുടന്‍ കശ്മീര്‍ അവിശ്വാസികളില്‍ നിന്ന് മോചിപ്പിക്കുമെന്നും മുജാഹിദ് ആവര്‍ത്തിക്കുന്നുമുണ്ട്. തുടര്‍ന്നാണ് വിശദീകരണവുമായി താലിബാന്‍ രംഗത്തുവന്നത്. നേരത്തേ അഫ്ഗാന്റെ പുനരുദ്ധാരണത്തില്‍ ഇന്ത്യയുടെ സഹകരണത്തെ താലിബാന്‍ പ്രകീര്‍ത്തിച്ചിരുന്നു. ഇന്ത്യയുമായി ക്രിയാത്മ ബന്ധം സ്ഥാപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് താലിബാന്‍. ആദ്യമായാണ് താലിബാന്‍ ഇത്തരമൊരു താല്‍പര്യം പ്രകടിപ്പിക്കുന്നത്. അഫ്ഗാനിസ്താനുമായുള്ള ഇന്ത്യയുടെ സഹകരണബന്ധത്തെയും താലിബാന്‍ സ്വാഗതം ചെയ്തു. ഇന്ത്യയെ പോലുള്ള അയല്‍ രാജ്യങ്ങളുമായി, ഇരു രാജ്യങ്ങളുടെയും ദേശീയ താല്‍പര്യം സംരക്ഷിച്ചു കൊണ്ട് പരസ്പര ബഹുമാനത്തിലും അടിസ്ഥാനമായ ബന്ധം നിലനിലര്‍ത്താനാണ് ആഗ്രഹിക്കുന്നത്. അതോടൊപ്പം, അഫ്ഗാനിസ്താന്റെ പുനസംഘടനക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയും സഹകരണവും സ്വാഗതം ചെയ്യുന്നു''- ഖത്തറിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍ പറഞ്ഞു.
അധിനിവേശത്തില്‍ നിന്ന് അഫ്ഗാനിസ്താനെ മോചിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിലുപരി മറ്റ് അജണ്ടകളൊന്നും ഞങ്ങള്‍ക്കില്ല.''-അദ്ദേഹം വ്യക്തമാക്കി. അഫ്ഗാന്‍-താലിബാന്‍ സമാധാനശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച യു.എസ് പ്രതിനിധി സല്‍മായ് ഖലില്‍സാദിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു പിന്നാലെയാണ് താലിബാന്റെ പ്രതികരണം. അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ തേടിയാണ് ഖലില്‍സാദ് ന്യൂഡല്‍ഹിയിലെത്തിയത്. താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ഖലില്‍സാദ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിക്കുകയും ചെയ്തു. അടുത്തിടെ കാബൂളിലെ ഗുരുദ്വാരക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യക്കാരനും 25 സിഖുകാരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. പിന്നാലെ അഫ്ഗാനിലെ വര്‍ധിക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ആശങ്കയറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha






















