ഡൽഹിയിൽ ഇന്ന് 500 പേർക്ക് കൂടി കോവിഡ്

ഡല്‍ഹിയില്‍ 24 മണിക്കൂറില്‍ 500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്. ഇതോടെ ഡല്‍ഹിയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 10554 ആയി. 5638 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 166 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് മൂലം മരിച്ചത്. 4750 പേര്‍ക്ക് രോഗം ഭേദമായി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്റെ ഭാഗമായി ഇന്നലെ ബസ്, ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു
അതേസമയം, രാജ്യത്ത് കോവിഡ് മരണം 3163 ആയി ഉയർന്നു. 134 പേരാണ് 24 മണിക്കൂറിനിടയിൽ രാജ്യത്ത് മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. പ്രതിദിന സാമ്പിൾ പരിശോധന ഒരു ലക്ഷമായി
4970 പുതിയ കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. 58,802 പേരാണ് ചികിത്സയിൽ കഴിയുന്നത്. 39,174 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത്. മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 35,000 കടന്നു. 1239 പേരാണ് ഇതുവരെ മരണപ്പെട്ടത്.
https://www.facebook.com/Malayalivartha






















