എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളെ കുറിച്ചുള്ള അനിശ്ചിതത്വം മാറി; പരീക്ഷകൾ മെയ് 26ന് ..ഗൾഫിൽ നിന്നെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കേരളത്തിൽ പരീക്ഷ എഴുതാം

എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളെ കുറിച്ചുള്ള അനിശ്ചിതത്വം മാറി. പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 തന്നെ നടക്കും ..ഗൾഫിൽ നിന്നെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കേരളത്തിൽ പരീക്ഷ എഴുതാമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു . പരീക്ഷയെഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. ലക്ഷദ്വീപിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കും കേരളത്തിൽ പരീക്ഷ എഴുതാൻ സാധിക്കും.
മെയ് 26ന് തന്നെയാണ് ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷകൾ ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഒരു ക്ലാസ് റൂമിൽ 20 താഴെ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളു. പകുതി ബഞ്ചുകൾ ഒഴിച്ചിടും. ആവശ്യമെങ്കിൽ സ്‌കൂൾ ബസ് സർവീസ് നടത്തും. ഭിന്നശേഷിക്കുട്ടികൾക്ക് പരീക്ഷ എഴുതാൻ നൽകിയ സൗകര്യങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha






















