തമിഴകത്തിന്റെ കോവിഡ് ഹോട്സ്പോട്ടായ ചെന്നൈയിൽ രോഗികളുടെ എണ്ണം 7,000 കടന്നു

തമിഴകത്തിന്റെ കോവിഡ് ഹോട്സ്പോട്ടായ ചെന്നൈയിൽ രോഗികളുടെ എണ്ണം 7,000 കടന്നു. ഇന്നലെ മാത്രം 364 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,117 ആയി. സംസ്ഥാനത്ത് ഇന്നലെ ആകെ 536 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തിൽ രോഗം പടർന്നു പന്തലിക്കുന്ന ചെന്നൈയിൽ നിന്നും കേരളത്തിലെത്താൻ വിതുമ്പുന്ന നിരവധി മലയാളികളുമുണ്ട് .
സന്നദ്ധ സംഘടനകളും മറ്റും ഇടപെട്ടു ബസുകളും മാറ്റ് യാത്ര സൗകര്യങ്ങളും ഏർപ്പെടുത്തി ഇവരെ നാട്ടിൽ എത്തിക്കുകയുമാണ് ഇത്തരത്തിൽ ചെന്നൈയിൽ നിന്നു സ്വകാര്യ ബസിൽ മലപ്പുറത്തെത്തിയ 12 അംഗ സംഘം കൂട്ടത്തോടെ ടൗണിലിറങ്ങി യത് ഇപ്പോൾ വലിയ ആശങ്കയാണ് പരാത്തിയിരിക്കുന്നത് സർക്കാരിന്റെ അനുമതിയോടെ തിരിച്ചെത്തിയ മലപ്പുറം ജില്ലക്കാരാണു തുടർ യാത്രയ്ക്കുള്ള വാഹനം തേടി 2 മണിക്കൂറോളം മലപ്പുറം ടൗണിൽ കാത്തുനിന്നത്. ഇവരെ ക്വാറന്റീൻ കേന്ദ്രത്തിലേക്കെത്തിക്കാൻ ബന്ധുക്കൾ വാഹനവുമായി എത്താൻ വൈകിയതാണു കാരണം. യാത്രക്കാരെ ആൾത്തിരക്കുള്ള സ്ഥലത്ത് ഇറക്കിവിട്ടു കോവിഡ് വ്യാപന ഭീതി സൃഷ്ടിച്ചതിനു എടവണ്ണ സ്വദേശിയായ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
കോവിഡ് അതിതീവ്ര മേഖലയിൽനിന്നെത്തിയവർ തിരക്കേറിയ ടൗണില്‍ കൂട്ടംകൂടി നിന്നതു ആളുകൾക്കിടെയിൽ പരിഭ്രാന്തിയുണ്ടാക്കി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു സ്ഥലത്തെത്തിയ മലപ്പുറം പൊലീസ് ഇവരെ വാഹനങ്ങളിൽ അതതു സ്ഥലങ്ങളിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് അയച്ചു. തുടർന്നു ഫയർഫോഴ്സ് എത്തി ഇവർ നിന്നിരുന്ന സ്ഥലം അണുവിമുക്തമാക്കി. ചെന്നൈയിലെ മണലിയിൽനിന്നു മലയാളി അസോസിയേഷൻ ഏർപ്പാടാക്കിയ ബസിലാണു 12 മലപ്പുറം സ്വദേശികളടക്കം 26 പേർ നാട്ടിലേക്കു പുറപ്പെട്ടത്.
രോഗ വ്യാപനത്തിന് കരണമായേക്കാവുന്ന ഗുരുതര സാഹചര്യം കണ്ടിട്ടും ആദ്യ ഘട്ടത്തിൽ പൊലീസ് ഇടപെട്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്ന പലരും ഒട്ടോയിലും സ്വകാര്യ വാഹനങ്ങളിലും മടങ്ങുകയും ചെയ്തു. പ്രതീക്ഷിച്ചതിലും നേരത്തെ ബസ് എത്തിയതാണ് ക്വാറന്റീനിൽ പോകേണ്ടവർ പൊതുസ്ഥലത്ത് കുടുങ്ങുന്നതിനും ഗുരുതര വീഴ്ചക്കും കാരണമായത്.
ഇവർ ഇവിടെയെത്തുന്നത് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാൻ എത്തേണ്ടവർ സമയത്ത് എത്തിയില്ലെന്നാണ് പറയുന്നത്. പന്ത്രണ്ട് പേരെ ഇവിടെയിറക്കി ബാക്കിയുള്ളവരെ മഞ്ചേരിയിലിറക്കാനായി ബസ് അങ്ങോട്ട് പോയി. ഇവർക്കായി നാട്ടിലെ മദ്രസയിൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അങ്ങനെ നോക്കുമ്പോൾ കൊവിഡ് റെഡ് സ്‌പോട്ടായ ചെന്നൈയിൽ നിന്ന് മലപ്പുറത്തെത്തിയവരെ ക്വാറന്റൈനിൽ ആക്കുന്നതിൽ ഗുരുതര സുരക്ഷാ വീഴ്ച. ചെന്നൈയിലെ മണലിയിൽ നിന്ന് ഇന്ന് രാവിലെ ടൂറിസ്റ്റ് ബസിൽ മലപ്പുറം കുന്നുമ്മൽ ടൗണിലെത്തിയ പന്ത്രണ്ട് പേരാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോവാൻ ആളെത്താത്തതിനെ തുടർന്ന് നടുറോഡിൽ നിൽക്കേണ്ടി വന്നത്. ഇവർ തിരക്കേറിയ സ്ഥലത്ത് സുരക്ഷാമുൻകരുതൽ സ്വീകരിക്കാതെ നിൽക്കുന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha






















