ലോക്ക്ഡൗണിനു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ട് ; ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്നത് ഇന്ത്യയിൽ

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കിയതിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യയില്‍ ഏറ്റവും ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്നത് ഇന്ത്യയിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ കൊവിഡ് വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോര്‍ട്ട് ചെയ്ത പാകിസ്ഥാനില്‍ ഇതേ സമയത്ത് 19 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.
നാലംഘട്ട ലോക്ക്ഡൗണിന് പിന്നാലെ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന ആശങ്ക ഉയരുകയാണ്. ഉപജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഡീഷണല്‍ പ്രൊഫ.രാജ്‌മോഹന്‍ പാണ്ഡ പറഞ്ഞു.
https://www.facebook.com/Malayalivartha






















