ജീവനക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്താലും ഓഫിസ് അടച്ചിടേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഒന്നോ രണ്ടോ ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചാലും ഓഫിസ് പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കണമെന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കെട്ടിടം പൂര്‍ണമായി അടച്ചിടേണ്ടതില്ലെന്നും രോഗികളുടെ ഇടപെടലുണ്ടായ സ്ഥലങ്ങള്‍ പ്രോട്ടോക്കോള്‍ പ്രകാരം അണുവിമുക്തമാക്കി പ്രവര്‍ത്തനം തുടരാമെന്നുമാണ് നിര്‍ദ്ദേശം.
നേരത്തേ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പല നിലകളുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടച്ചിട്ടിരുന്നു. കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത കെട്ടിടമാണെങ്കില്‍ 48 മണിക്കൂര്‍ അടച്ചിട്ട് അണുവിമുക്തമാക്കണം. പ്രവര്‍ത്തനം പുനരാരംഭിക്കും വരെ ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലി അനുവദിക്കാം.
ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നിയാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ ഹെല്‍പ് ലൈന്‍ നമ്പറായ 1075-ലോ അറിയിക്കണം. അപ്പോള്‍ തന്നെ അയാളെ ഐസലേഷനിലാക്കുകയും മാസ്‌ക്, മുഖ കവചം എന്നിവ നല്‍കുകയും വേണം. രോഗം ബാധിച്ചവരുണ്ടെങ്കില്‍ അവരുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരെ രണ്ടാഴ്ചത്തേക്കു ക്വാറന്റീന്‍ ചെയ്യണം. നേരിട്ടു സമ്പര്‍ക്കത്തില്‍ വരാത്തവര്‍ക്ക് ഓഫിസില്‍ ജോലി തുടരാം. എന്നാല്‍, ഇവരെ നിരീക്ഷണ വിധേയമാക്കണം.
കമ്പനികള്‍ ലോക്ഡൗണ്‍ കാലത്തെ പൂര്‍ണ ശമ്പളം നല്‍കണമെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ശമ്പളം നല്‍കണമെന്നായിരുന്നു മാര്‍ച്ച് 29-ന്റെ ഉത്തരവ്. എന്നാല്‍, ഈ ഉത്തരവ് 18 മുതല്‍ പ്രാബല്യത്തിലില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















