മെയ് മാസം മുതല്‍ മൂന്നുമാസത്തേയ്ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നതോടെ ജീവനക്കാര്‍ക്ക് കയ്യില്‍കിട്ടുന്ന ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും

മെയ് മാസം മുതല്‍ മൂന്നുമാസത്തേയ്ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നതോടെ ജീവനക്കാര്‍ക്ക് കയ്യില്‍കിട്ടുന്ന ശമ്പളത്തില്‍ വര്‍ധനയുണ്ടാകും. 12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10ശതമാനമായി കുറച്ചതോടെയാണിത്. തൊഴിലുടമയുടെ വിഹിതവും 12ല്‍നിന്ന് 10ശതമാനമായി കുറച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉള്‍പ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്.
മെയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക. അടിസ്ഥാന ശമ്പളവും ഡിഎയുംകൂടി 10,000 രൂപയാണ് ശമ്പളമെങ്കില്‍ അതില്‍നിന്ന് ജീവിക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കിഴിവ് ചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ കയ്യില്‍കിട്ടുന്ന ശമ്പളത്തില്‍ 400 രൂപയുടെ വര്‍ധനവുണ്ടാകും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍നിന്ന് ഇപിഎഫ് വിഹിതമായി 12ശതമാനംതന്നെ കിഴിവുചെയ്യും.
"
https://www.facebook.com/Malayalivartha






















