ചൈന ഇനിയും വിറയ്ക്കും; അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് ഇന്ത്യയെ സമീപിക്കുന്നത് നിരവധി രാജ്യങ്ങൾ

കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പര്‍ സോണിക്ക് ക്രൂയിസ് മിസൈല്‍ ആണ് ബ്രഹ്മോസ്. ഇന്ത്യന്‍ ഡിആര്‍ഡിഓ യും റഷ്യന്‍ എന്‍പിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോര്‍പറേഷന്‍ ആണ് ഇത് നിര്‍മിച്ചെടുത്തത്. റഷ്യയുടെ തന്നെ ധപി-800പ ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകള്‍ ചേര്‍ത്താണ്. ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈല്‍. മിസൈലിന്റെ പരമാവധി വേഗത മാക് 2.8 മുതല്‍ 3.0 വരെ ആണ്. കര, കടല്‍, ആകാശം, വിക്ഷേപിക്കാവുന്ന രീതിയില്‍ ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ തന്നെ ഹൈപ്പര്‍ സോണിക് വിഭാഗത്തിലെ മിസൈല്‍ ബ്രഹ്മോസ് 2വികസിപ്പിച്ചു കൊണ്ടിരിക്കുന്നു അതിനു പ്രതീക്ഷിക്കുന്ന വേഗത മാക് 7 ആണ്. 2017 ഓടെ അത് ഉപയോഗക്ഷമമാകും എന്ന് പ്രതീക്ഷിക്കുന്നു. അത്യാധുനിക ക്രൂസ് മിസൈല്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവില്‍ പതിനഞ്ചോളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈല്‍ തേടി ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ആദ്യമായി വാങ്ങുന്ന രാജ്യം ഫിലിപ്പീന്‍സ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 പകുതിയോടു കൂടി ഇത് സംബന്ധിച്ച് ഇന്ത്യയും ഫിലിപ്പീന്‍സും വില ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കര, കടല്‍ അധിഷ്ഠിത പതിപ്പുകള്‍ വില്‍ക്കാന്‍ ഇന്ത്യ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തായ്ലന്‍ഡ്, ഇന്തൊനീഷ്യ, വിയറ്റ്‌നാം എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. വിപുലമായ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഫിലിപ്പീന്‍സ് സൈന്യം ബ്രഹ്മോസ് വാങ്ങാന്‍ സജ്ജമായിട്ടുണ്ടെന്നാണ് അറിയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017 ലെ ഫിലിപ്പീന്‍സ് സന്ദര്‍ശന വേളയില്‍ പ്രതിരോധ വ്യവസായത്തെയും ലോജിസ്റ്റിക് സഹകരണത്തെയും കുറിച്ച് ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
അതേസമയം, അടുത്ത വര്‍ഷം ബ്രഹ്മോസ് മിസൈല്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണെന്ന് തായ്ലന്‍ഡ് അംബാസഡര്‍ ചുറ്റിന്‍ടോണ്‍ ഗോങ്സക്ദി പറഞ്ഞു. തീരദേശ റഡാറുകളും ബ്രഹ്മോസും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈനിക ഹാര്‍ഡ്വെയറുകള്‍ വാങ്ങുന്നതില്‍ തായ്ലന്‍ഡിന് താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്തൊനീഷ്യയിലേക്ക് ബ്രഹ്മോസ് വില്‍ക്കാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭത്തില്‍ നിന്നുള്ള ഒരു സംഘം 2018 ല്‍ സുരബായയിലെ സര്‍ക്കാര്‍ നടത്തുന്ന കപ്പല്‍ശാല സന്ദര്‍ശിച്ച് ഇന്തൊനീഷ്യന്‍ യുദ്ധക്കപ്പലുകളില്‍ മിസൈല്‍ ഘടിപ്പിക്കുന്നത് വിലയിരുത്തിയിരുന്നു. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന ക്രൂസ് മിസൈലുകളിലൊന്നാണ് ബ്രഹ്മോസ്. ഈ അത്യാധുനിക ക്രൂസ് മിസൈലിന്റെ നിര്‍മാണ ചിലവ് 27.3 ലക്ഷം ഡോളറാണ്. ബ്രഹ്മോസ് ഇടപാട് സംബന്ധിച്ച് ചിലെ പ്രതിരോധ വകുപ്പുമായി ചര്‍ച്ച നടന്നിരുന്നു. പെറുവില്‍ നിന്നും നിരവധി തവണ വിളി വന്നിട്ടുണ്ടെന്നാണ് ബ്രഹ്മോസ് നിര്‍മാതാക്കള്‍ പറഞ്ഞത്. 2018 ലെ ദുബായ് എയര്‍ഷോയില്‍ ബ്രഹ്മോസ് മിസൈലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെയാണ് കസാക്കിസ്ഥാന്‍, ബ്രസീല്‍, ഇന്തൊനീഷ്യ തുടങ്ങി രാജ്യങ്ങള്‍ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായതോടെ ബ്രഹ്മോസ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങള്‍ക്കും വില്‍ക്കാന്‍ കഴിയും. കര, കടല്‍, വായു എന്നീ മൂന്നു തലങ്ങളില്‍ നിന്നും ബ്രഹ്മോസ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്ത്യറഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈല്‍ വ്യോമസേന പരീക്ഷണവും പൂര്‍ത്തിയാക്കി. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്30 എംകെഐ യില്‍ നിന്നാണ് ബ്രഹ്മോസ് പരീക്ഷിച്ചത്. ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്.
https://www.facebook.com/Malayalivartha