ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മാ പ്ലാന്റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു, നാലു പേര്‍ ആശുപത്രിയില്‍

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മാ പ്ലാന്റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനര്‍ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റലാണ് വാതക ചോര്‍ച്ചയുണ്ടായത്. ബെന്‍സിമിഡാസോള്‍ വാതകമാണ് ഫാക്ടറിയില്‍നിന്ന് ചോര്‍ന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്.
വാതകം മറ്റൊരിടത്തേക്കും പടര്‍ന്നിട്ടില്ല. മേയ് ഏഴിന് വിശാഖപട്ടണത്തെ എല്‍ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേര്‍ മരിച്ചിരുന്നു. സ്‌റ്റൈറീന്‍ വാതകമായിരുന്നു ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത്.
"
https://www.facebook.com/Malayalivartha