സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ഓടെ ഇന്ത്യയില്‍ വാക്‌സിന്‍; തിരക്കു കൂട്ടണ്ടെന്ന് വിദഗ്ദര്‍; തിരക്കിട്ട് നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാന്‍ സാധ്യതയില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക്കിയേക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍

ഇന്ത്യയുടെ കോവിഡ് 19 വാക്‌സിന്‍ എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ഓടെ ലഭ്യമാക്കാനുള്ള ഐ.സി.എം.ആറിന്റെ നീക്കത്തില്‍ ആശങ്കയറിയിച്ച് പ്രമുഖ ശാസ്ത്രജ്ഞര്‍. തിരക്കിട്ട് നടത്തുന്ന ട്രയല്‍ യഥാര്‍ത്ഥ ഫലം നല്‍കാന്‍ സാധ്യതയില്ലെന്നും മരുന്നിന്റെ ഗുണഫലം കുറയാന്‍ അതിടയാക്കിയേക്കുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടി. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവയാണ് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ പ്രോഗ്രാമിന്റെ വിജയം ഓഗസ്റ്റ് 15 ന് ലോകത്തിനു മുന്നില്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
അതേസമയം വാക്സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറും. രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്‍ക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധേയരാവുകയാണ്.
തമിഴ്നാട്ടിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഡോ. കൃഷ്ണ എല്ല ആണ് 'കോവാക്സിന്‍' വികസിപ്പിച്ച ഭാരത് ബയോടെക്കിന് ചുക്കാന്‍ പിടിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് കോവാക്സിന്‍ വികസിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹെപ്പറ്റിറ്റീസ് വാക്സിന്‍ വികസിപ്പിച്ചതും സിക്ക വൈറസിന് ലോകത്ത് ആദ്യമായി വാക്സിന്‍ കണ്ടെത്തിയും ഇതേ ഭാരത് ബയോടെക്ക് തന്നെ. ഹൈദരാബാദിലെ ഒരു ചെറിയ ലാബില്‍ ഡോ. കൃഷ്ണ ആരംഭിച്ച കമ്പനിയാണ് ഇന്ന് ഭാരത് ബയോടെക്ക് എന്ന നിലയില്‍ ലോകത്തിന് വിലപ്പെട്ട ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്യുന്നത്.
https://www.facebook.com/Malayalivartha