Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത് കാരാട്ടിന്റെ കാലത്ത്... സിപിഎമ്മില്‍ പുതിയ കലാപം സൃഷ്ടിച്ചുള്ള യച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖ പുറത്തുവന്നു

11 APRIL 2015 11:06 AM IST
മലയാളി വാര്‍ത്ത.

സിപിഎമ്മില്‍ പുതിയ കലാപം സൃഷ്ടിച്ചുള്ള യച്ചൂരി അവതരിപ്പിച്ച ബദല്‍ രേഖയുടെ പൂര്‍ണരൂപം പുറത്തു വന്നു. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ലക്ഷ്യമിട്ടുള്ള പൊളിറ്റ് ബ്യൂറോ അംഗവും മുതിര്‍ന്ന നേതാവുമായ സീതാറാം യച്ചൂരി അവതരിപ്പിച്ച ബദല്‍ കുറിപ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നു. സിപിഎം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത് കാരാട്ടിന്റെ കാലഘട്ടത്തിലാണെന്നു സമര്‍ഥിക്കുന്ന കുറിപ്പിന്റെ പകര്‍പ്പാണ് പുറത്തായത്. പാര്‍ട്ടിക്കു പുതിയ രാഷ്ട്രീയ അടവുനയം വേണമെന്ന ആവശ്യം യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും യച്ചൂരി ആരോപിക്കുന്നു.
ജനകീയ ജനാധിപത്യ വിപ്ലവത്തിനു വഴിയൊരുക്കാന്‍ ആദ്യം ഇടതുജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക. ഇതാണ് 1978ലെ 10-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയം. ഈ നയം കൃത്യമായി നടപ്പാക്കിയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് ഏറെ നേട്ടങ്ങളുണ്ടായെന്ന് സീതാറാം യച്ചൂരി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 2004നു ശേഷം നയം നടപ്പാക്കുന്ന രീതിയില്‍ ഗുരുതരമായ വ്യതിയാനങ്ങളുണ്ടായി. ഇതാണ് പാര്‍ട്ടി ഇന്നുനേരിടുന്ന തകര്‍ച്ചയുടെ മുഖ്യകാരണം. 
പാര്‍ട്ടിയുടെ ശക്തിയും സ്വാധീനവും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ നേതൃത്വം തയാറായില്ല. ആത്മനിഷ്ഠമായ വിലയിരുത്തലുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പെരുപ്പിച്ചുകാട്ടലുകള്‍ മാത്രമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കാന്‍ തിരഞ്ഞെടുത്ത സമയം, 2009ലെ തിരഞ്ഞെടുപ്പില്‍ സാഹചര്യം മനസിലാക്കാതെ മതേതര ബദല്‍ സര്‍ക്കാരിനുവേണ്ടി ആഹ്വാനം നല്‍കിയത്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളെ മൂന്നാം മുന്നണി സര്‍ക്കാരിന്റെ നേതാക്കളായി പ്രഖ്യാപിക്കാന്‍ പോലും തയാറായതുമൊക്കെ അടവുനയത്തില്‍ നിന്നുള്ള വ്യതിയാനങ്ങളായിരുന്നു. 
ഇതിന്റെയെല്ലാം ഫലമായി പാര്‍ട്ടി കനത്ത പരാജയം നേരിട്ടു. വ്യക്തിനിഷ്ഠമായ പ്രവര്‍ത്തനരീതി ജനങ്ങളില്‍ നിന്ന് പാര്‍ട്ടിയെ അകറ്റി. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചാണ് പ്രവര്‍ത്തകര്‍ക്കു ചുമതലകളും പദവികളും ലഭിക്കുന്നതെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ കുറ്റപ്പെടുന്നു.
സിപിഎം ഇപ്പോള്‍ വിപ്ലവ പ്രസ്ഥാനമോ ബഹുജനപ്രസ്ഥാനമോ അല്ലാത്ത അവസ്ഥയിലാണെന്ന് യച്ചൂരി ബദല്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. വര്‍ഗീയത, ജാതീയത, ഉദാരവത്കരണം തുടങ്ങിയ വിപത്തുകളെ വേണ്ട രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. സംഘടനാ ദൗര്‍ബല്യങ്ങളും തെറ്റുകളും തിരുത്താനുള്ള ചര്‍ച്ചയ്ക്കായി പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം പ്രത്യേക പ്ലീനം വിളിക്കണമെന്നും യച്ചൂരി ബദല്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
2004ല്‍ 13 നിയമസഭകളില്‍ പ്രാതിനിധ്യമുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ എട്ടു സംസ്ഥാനങ്ങളില്‍ മാത്രമേ എംഎല്‍എമാരുള്ളൂ. അതില്‍ നാലെണ്ണത്തിലാകട്ടെ ഒരാള്‍ വീതവും. ചുരുക്കത്തില്‍ പ്രകാശ് കാരാട്ട് ചുമതലയേറ്റ ശേഷം പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നുവെന്നു പറയാതെ പറയുകയാണ് യച്ചൂരി. തുടര്‍ന്നും ഓരോ വാക്കിലും ഈ കുറ്റപ്പെടുത്തല്‍ അദ്ദേഹം പരോക്ഷമായി തുടരുന്നുണ്ട്. 
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സീറ്റെണ്ണം മാത്രമല്ല, വോട്ട് വിഹിതം ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായി. പാര്‍ട്ടി സംഘടനയും വര്‍ഗബഹുജന സംഘടനകളും പ്രവര്‍ത്തിക്കുന്ന രീതി പുനഃപരിശോധിക്കണം. പ്രശ്‌നത്തെപ്പറ്റി യാന്ത്രികമായ ഒരു ധാരണ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. 
ഇന്ത്യാ യുഎസ് ആണവകരാര്‍ തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനെക്കുറിച്ച് 2009 ജൂണ്‍ 10ന് കേന്ദ്രകമ്മിറ്റിക്കു കുറിപ്പുനല്‍കിയിരുന്നെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടില്ല. പാര്‍ലമെന്ററി വ്യാമോഹമാണ് സംഘടനയെ കാര്‍ന്നുതിന്നുന്ന വിഭാഗീയത എന്ന വിപത്തിനു വഴിയൊരുക്കിയത്. ഇക്കാലമത്രയും നടത്തിയ തെറ്റുതിരുത്തല്‍ പ്രക്രിയകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും യച്ചൂരി തന്റെ കുറിപ്പില്‍ തുറന്നടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (15 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (33 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (9 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (11 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (13 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (13 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (13 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (13 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (13 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (13 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (13 hours ago)

Malayali Vartha Recommends