മോഡിയുടെ യാത്ര വെറുതെയായില്ല ; റാഫേല്‍ അടക്കം ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു

ഫ്രാന്‍സില്‍ നിന്നു 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വെള്ളിയാഴ്ച വൈകിട്ട് പാരീസില്‍ പ്രസിഡന്റ് ഫ്രാങ്‌സ്വ ഒളന്ദെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഡി നിലപാട് അറിയിച്ചത്. പറക്കാന്‍ സജ്ജമായ നിലയില്‍ 36 വിമാനങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോഡി വ്യക്തമാക്കി. ഇരുഭാഗത്തെയും ഉദ്യോഗസ്ഥര്‍ നടത്തുന്ന വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം കരാര്‍ സംബന്ധിച്ച വ്യവസ്ഥകളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും മോഡി അറിയിച്ചു.
പെരുകൊണ്ടും പെരുമകൊണ്ടും ലോകത്തെ അതി ശക്തമായ യുദ്ധവിമാനങ്ങളാണ് റാഫേല്‍. ആകാശത്തെ അത്ഭുത പ്രകടനങ്ങളാണ് ഇവയ്ക്ക് ആ പേരു നല്‍കാന്‍ തന്നെ കാരണം. ക്രിത്യതയാര്‍ന്ന പറക്കലും ബോബിംഗ് മികവും ഇവയുടെ മാത്രം പ്രത്യേകതയാണ്.
ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 18 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനായിരുന്നു മുന്‍പ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്നും സ്വീകരിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സില്‍ നിന്ന് 36 വിമാനങ്ങള്‍ തീരുമാനിച്ചതോടെ 144 യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ ശേഖരത്തിലുണ്ടാകും.
അതേസമയം, ആണവ വിഷയങ്ങളിലടക്കം 17 കരാറുകളില്‍ ഇന്ത്യയും ഫ്രാന്‍സും കരാര്‍ ഒപ്പുവച്ചു. മഹാരാഷ്ട്രയിലെ ജയ്താപൂരിലെ ആണവ പദ്ധതിയും ഇതില്‍ പെടും. ഐ.എസ്.ആര്‍.ഒയും ഫ്രഞ്ചിലെ നെസുമായും ധരണാപത്രം ഒപ്പുവച്ചു. കൂടാതെ, കായിക മേഖലയിലും ചില കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയിലും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്ത കരാറുകള്‍ക്കും ധാരണയായി. ഊര്‍ജം, റെയില്‍വേ, സാംസ്‌കാരികം, ടൂറിസം, ആയുര്‍വേദം, ഭക്ഷ്യസംസ്‌കരണം, വിഭവ വികസനം, ശാസ്ത്ര സാങ്കേതികവിദ്യ എന്നീ മേഖലകളിലും കരാറുകളില്‍ ഒപ്പുവച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















