Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായി വ്യന്ദാകരാട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്, അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍

13 APRIL 2015 01:51 PM IST
മലയാളി വാര്‍ത്ത.

More Stories...

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായി വ്യന്ദാകരാട്ടിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ സെക്രട്ടറിയാര് എന്ന രീതിയില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ദേശീയ രാഷ്ടീയത്തില്‍ തിളങ്ങിനില്‍ക്കുന്ന മുഖമായിരിക്കണം അടുത്ത സിപിഎം സെക്രട്ടറിയെന്ന് പാര്‍ട്ടിക്ക് നിശ്ചയമുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് കൂടുന്ന പിബിയോഗത്തില്‍ ധാരണയുണ്ടാകുമെന്നാണ് അറിയുന്നത്. തീരുമാനമായല്‍ നാളത്തെ കേന്ദ്രകമ്മിറ്റിയിലും പുതിയ സെക്രട്ടറിയുടെ പേര് ചര്‍ച്ച ചെയ്യും. വ്യന്ദാ കരാട്ടിനു പുറമേ, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രപിള്ള, ബി രാഘവലു എന്നിവരുടെ പേരുകളാണ് സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ട്ടികോണ്‍ഗ്രസില്‍ മാത്രമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകു.
നിലവില്‍ ഒന്നാമത്തെ സാധ്യത സീതാറാം യെച്ചൂരിക്കാണ്. പ്രകാശ് കരാട്ട് കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ ജനസ്വീകാര്യനായ നേതാവ് യെച്ചൂരിയാണ്. പാര്‍ലമന്റിലും പുറത്തും യെച്ചൂരിക്കുള്ള ബന്ധം പ്രകാശ് കരാട്ടിനെപ്പോലും കടത്തി വെട്ടുന്നതാണ്. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി. അഖിലേന്ത്യാ സെക്രട്ടറി ആകുന്നതോടെ ഇരട്ടപദവി ആകുമെന്നതിനാല്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വന്നേക്കാം. എന്നാല്‍, പകരമായി അംഗത്തെ രാജ്യസഭയില്‍ എത്തിക്കാന്‍ നിലവിലെ കക്ഷിനില വച്ച് സിപിഎമ്മിന് സാധിക്കില്ല. അതുകൊണ്ട് സീതാറാം യച്ചൂരിയെ പാര്‍ലമെന്ററി രംഗത്ത് നിലനിര്‍ത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.മാത്രമല്ല പാര്‍ട്ടി നേതൃത്വത്തിനെതിരെ ബദല്‍ രേഖ തയ്യാറാക്കിയത് വഴി സീതാറാം യെച്ചൂരി നേതൃത്വത്തിന് അനഭിമതനാണ്. കേരളത്തില്‍ വിഎസിന്റെ രക്ഷകനായി എത്തുന്ന യെച്ചൂരിയെ കേരളത്തിലെ നേതാക്കള്‍ക്കും അത്രയ്ക്ക് താല്‍പ്പര്യമില്ല. യെച്ചൂരിക്ക് തിരിച്ചടിയാകുന്ന മറ്റൊരു ഘടകം പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വമാണ്.
വൃന്ദാ കാരാട്ടാണ് സെക്രട്ടറിയാകാന്‍ സാധ്യതയുള്ള മറ്റൊരു പോളിറ്റ്ബ്യൂറോ അംഗം. എന്നാല്‍, വ്യന്ദക്ക് സെക്രട്ടറി സ്ഥാനത്തോട് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യന്ദയെ പാര്‍ട്ടി സെക്രട്ടറിയാക്കിയാല്‍ സിപിഎമ്മിന്റെ  തന്നെ ചരിത്രത്തിലാദ്യമായിരിക്കും ഇത്തരത്തിലുള്ള നടപടി. ഇതിനാല്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സിപിഎമ്മിന് കഴിയും. മാദ്ധ്യമങ്ങളോട് അടുത്ത നിലപാട് സ്വീകരിക്കുന്ന വൃന്ദ സെക്രട്ടറിയായാല്‍ അത് പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ യെച്ചൂരിയുടെയും മറ്റ് നേതാക്കളുടെയും നിലപാടും നിര്‍ണ്ണായകമാണ്.
ഒരു തവണ സെക്രട്ടറി പദവി വഹിക്കാനുള്ള താല്‍പ്പര്യം എസ് രാമചന്ദ്രന്‍പിള്ള പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് എതിര്‍പ്പുമായി അധികമാരുമില്ല. എങ്കിലും വടക്കേ ഇന്ത്യയിലെ നേതാക്കള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം യെച്ചൂരിയോടാണ്. പോളിറ്റ്ബ്യൂറോ അംഗമായ ബി വി രാഘവുലുവിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.എന്നാല്‍, പാര്‍ലമെന്ററി പാര്‍ട്ടി കാര്യങ്ങള്‍ പറഞ്ഞ് യെച്ചൂരിയെ അകറ്റി നിര്‍ത്താനുള്ള ശ്രമവുമുണ്ട്. അതേസമയം പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിപിഐഎം പിബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളല്ല വലുതെന്നും കമ്മ്യൂണിസ്റ്റുകാര്‍ പദവി ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ നിറവേറ്റിയിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (6 minutes ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (17 minutes ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (29 minutes ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (47 minutes ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (1 hour ago)

മീനം രാശി: വിഷുഫലം 2026  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (1 hour ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (1 hour ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (6 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (6 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (7 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (7 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (7 hours ago)

Malayali Vartha Recommends