Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍

17 APRIL 2026 01:43 AM IST
മലയാളി വാര്‍ത്ത

ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാത്രി 12 മണിക്ക് യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി തിരുവനന്തപുരം വിഴിഞ്ഞത്തെ മുക്കോലയിലാണ് സംഭവം നടന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ചൊവ്വര സ്വദേശി സുമന്‍ (38) എന്നയാളെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുക്കോലയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തര്‍ക്കത്തില്‍ സുമന്‍ ഇടപെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അതുവഴി കാറില്‍ വന്ന ആളാണ് റോഡില്‍ വീണു കിടന്ന സുമനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. സുമന്‍ വാഹനമിടിച്ചു പരുക്കേറ്റ് റോഡില്‍ കിടക്കുകയാണെന്നാണ് കാറില്‍ എത്തിയ ആള്‍ കരുതിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ അവിടെ നിന്നവരുടെ സഹായം തേടിയെങ്കിലും ആരും സന്നദ്ധരായില്ല. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് എത്തിയാണ് സുമനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബാറിനുള്ളില്‍ ഉണ്ടായ കയ്യാങ്കളിയില്‍ അച്ചുവിനു മുഖത്തു പരുക്കേറ്റു. തുടര്‍ന്ന് അച്ചു അനുജനായ അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ സുമന്‍ ബാറില്‍നിന്നു പുറത്തെ റോഡിലേക്ക് ഓടി. എന്നാല്‍ പിന്തുടര്‍ന്ന് എത്തിയ പ്രതികള്‍ നിരവധി പേര്‍ നോക്കിനില്‍ക്കെ റോഡില്‍ വീണ സുമനെ തലയിലും നെഞ്ചിലും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ചുറ്റും കൂടിയവര്‍ ദൃശ്യം ഫോണില്‍ പകര്‍ത്തിയതല്ലാതെ പിടിച്ചുമാറ്റാന്‍ പോലും ശ്രമിച്ചില്ല. സുമനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും 'കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ' എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends