Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി

16 APRIL 2026 05:27 PM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏറെ നാളായി. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകള്‍ക്ക് വീണ്ടും വിരാമമിട്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും കല്യാണിയുടെ അമ്മയുമായ ലിസി ലക്ഷ്മി. വിഷുദിനത്തില്‍ ലിസി പങ്കുവച്ച ആശംസ പോസ്റ്റിന് താഴെ വന്ന ഒരു ആരാധകന്റെ കമന്റിനാണ് താരം നേരിട്ട് മറുപടി കൊടുത്തത്.

''എല്ലാവര്‍ക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു'' എന്നായിരുന്നു ലിസിയുടെ വിഷു പോസ്റ്റ്. ഇതിന് താഴെയാണ് കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. എന്നാല്‍ ഒട്ടും വൈകാതെ തന്നെ ''ഇതൊരു തെറ്റായ വാര്‍ത്തയാണ്'' എന്ന് ലിസി മറുപടി നല്‍കി. അനാവശ്യ ചോദ്യം ഉന്നയിച്ച ആളെ പരിഹസിച്ചുകൊണ്ട് നിരവധി പേര്‍ ലിസിയുടെ മറുപടിക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

പ്രണവും കല്യാണിയും തമ്മില്‍ കുട്ടിക്കാലം മുതലുള്ള സൗഹൃദം മാത്രമേയുള്ളൂ എന്ന് സംവിധായകന്‍ ആലപ്പി അഷറഫ് മുന്‍പ് വെളിപ്പെടുത്തിയത് ഈ സാഹചര്യത്തില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ലിസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത് ഇങ്ങനെ:

''ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് അറിയേണ്ടത് കല്യാണിയെ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നു ഉണ്ടാകാം പലരും വിശ്വസിക്കുന്നു ഉണ്ടാകാം. ഞാന്‍ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചു. ലിസി പറയുന്നു, അഷ്‌റഫ്ക്ക അങ്ങനെ അവര്‍ക്ക് ഒരു ആഗ്രഹം ഉണ്ടെങ്കില്‍ രണ്ടു വീട്ടുകാര്‍ക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവര്‍ തമ്മില്‍ അങ്ങനെ ഒരു റിലേഷന്‍ഷിപ്പ് ഇല്ല. ബ്രദര്‍–സിസ്റ്റര്‍ ബന്ധമാണ് കുഞ്ഞുനാള്‍ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതില്‍ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണെന്നും ലിസി പറയുന്നു.'' ആലപ്പി അഷറഫ് തന്റെ വിഡിയോയില്‍ പറഞ്ഞത് ഇങ്ങനെയാണ്.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് പ്രണവും കല്യാണിയും നേരത്തെ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' തുടങ്ങിയ സിനിമകളിലെ ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി കണ്ട് ആരാധകര്‍ക്കിടയില്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങള്‍ക്കാണ് ലിസി ഇപ്പോള്‍ വീണ്ടും വ്യക്തത വരുത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends