എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

ഹരിയാന കരുക്ഷേത്ര എന്‍ഐടിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഫോണ്‍ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥികള്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്. ദീക്ഷയുടെ മരണത്തിനു പിന്നാലെ ക്യാംപസില്‍ വന്‍ വിദ്യാര്‍ഥി പ്രതിഷേധം നടക്കുകയാണ്.
https://www.facebook.com/Malayalivartha


























