സങ്കടക്കാഴ്ചയായി... കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

കണ്ണീരടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയി - സിമി ദമ്പതികളുടെ മകൾ അഹന്ന ബിനോയിയാണ് മരിച്ചത്.
ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിന് മുന്നോടിയായുള്ള മോക്ക് ടെസ്റ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
പിന്നാലെ കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ അഞ്ചൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























