Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

എസ് രാമചന്ദ്രന്‍പിള്ള സിപിഎം ജനറല്‍ സെക്രട്ടറിയാവാന്‍ സാധ്യത, പ്രകാശ് കരാട്ടിന്റെയും കേരള ഘടകത്തിന്റെയും പിന്തുണ എസ് ആര്‍പിക്ക്

19 APRIL 2015 09:37 AM IST
മലയാളി വാര്‍ത്ത.

More Stories...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു; തിരിച്ച് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി; കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ഗൂഢാലോചന

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്

സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എസ്. രാമചന്ദ്രന്‍പിള്ള തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യത. ഇതു സംബന്ധിച്ച് ഇന്നലെ കൂടിയ നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗത്തില്‍ എസ്ആര്‍പിയുടെ പേര് നിര്‍ദേശിക്കപ്പെട്ടതായാണ സൂചന. അതേസമയം, സെക്രട്ടറിയുടെ കാര്യത്തില്‍ പിബിയില്‍ പൊതു അഭിപ്രായമുണ്ടായില്ല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ കേന്ദ്രകമ്മിറ്റിയില്‍ എടുക്കും. മൂന്നു മണിക്കൂറോളം പിബി യോഗം നീണ്ടുനിന്നെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ സാധിച്ചില്ല.
നിലവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പിന്തുണ എസ്ആര്‍പിക്കാണ്. ജനറല്‍ സെക്രട്ടറിയായി എസ്ആര്‍പി വരട്ടെയെന്ന് പ്രകാശ് കാരാട്ട് യോഗത്തില്‍ പറഞ്ഞു. അന്തിമ തീരുമാനം കേന്ദ്രകമ്മിറ്റിയിലെടുക്കുമെന്ന് യോഗത്തിനുശേഷം കാരാട്ട് വ്യക്തമാക്കി. സീതാറാം യച്ചൂരിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും പിന്തുണ എസ്ആര്‍പിക്ക് മുന്‍തൂക്കം കല്‍പിക്കുന്നു.
ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പുതിയ കേന്ദ്ര കമ്മിറ്റിയുടെ പാനലും നിലവിലുള്ള കേന്ദ്ര കമ്മിറ്റി തയ്യാറാക്കി പാര്‍ട്ടി കോണ്‍ഗ്രസില്‍ വയ്ക്കും. പുതിയ കേന്ദ്ര കമ്മിറ്റി രൂപീകരിച്ച ശേഷമാവും ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് നടക്കുക. രാമചന്ദ്രന്‍ പിള്ളയുടെ പേര് പ്രകാശ് കാരാട്ട് ഉയര്‍ത്തിയാല്‍ യെച്ചൂരി മത്സരിക്കുമെന്നും സൂചനയുണ്ട്. അങ്ങനെ വന്നാല്‍ കേന്ദ്ര കമ്മറ്റിയിലെ അംഗബലത്തിന്റെ പിന്‍ബലത്തില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഔദ്യോഗികമായി മുന്നോട്ട് വയ്ക്കുന്ന രാമചന്ദ്രന്‍ പിള്ളയുടെ പേരില്‍ വിഭാഗീയതയുടെ സൂചന നല്‍കിയുള്ള വോട്ടെടുപ്പിന് യെച്ചൂരി തയ്യാറാകില്ലെന്ന അഭിപ്രായങ്ങളും സജീവമാണ്.
സീതാറാം യെച്ചൂരിയും എസ് രാമചന്ദ്രന്‍ പിള്ളയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിത്വത്തില്‍ ഉറച്ച് നിന്നതോടെയാണ് സെക്രട്ടറി സ്ഥാനത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമായത്. യെച്ചൂരിക്കായി വി എസ്.അച്യുതാനന്ദന്‍, മണിക് സര്‍ക്കാര്‍, ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും പശ്ചമബംഗാള്‍ ഘടകവും ഉറച്ചു നിന്നപ്പോള്‍ എസ്.ആര്‍.പിക്കായി പ്രബലമായ കേരള ഘടകം നിലകൊണ്ടു. ആലപ്പുഴയിലെ സംസ്ഥാനസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ വി എസ്.അച്യുതാനന്ദന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആഹ്ലാദത്തോടെയാണ് പങ്കെടുത്തത്. അദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തും. സ്ഥിരം ക്ഷണിതാവ് എന്ന നിലയക്കാകുമെന്നും സൂചനയുണ്ട്. മറ്റ് നേതാക്കളുടെ കാര്യത്തില്‍ പ്രായപരിധി ശക്തമായി പാലിക്കും.
 കേന്ദ്രകമ്മിറ്റിയുടെ പുതിയ പാനലിനെയും ഇന്ന് പ്രഖ്യാപിക്കും. പുതുമുഖങ്ങളായി 14 പേര്‍ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടും. വി.എസ്. അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി, പ്രത്യേക ക്ഷണിതാവിക്കുന്നതിനാണ് സാധ്യത. പാലോളി മുഹമ്മദ്കുട്ടി, ബുദ്ധദേവ്, നിരുപം സെന്‍ എന്നിവര്‍ ഒഴിവായി. എ.കെ. ബാലനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (30 minutes ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (55 minutes ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (1 hour ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (2 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (11 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (11 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (11 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (11 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (11 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (12 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (12 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (12 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (12 hours ago)

Malayali Vartha Recommends