പോലീസ് സ്‌റ്റേഷനില്‍ മോഡലിനെ പോലീസുകാര്‍ പീഡിപ്പിച്ചതായി പരാതി

തെറ്റായ വിവരത്തെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ച മോഡലിനെ പോലീസുകാര്‍ പീഡിപ്പിച്ചതായി പരാതി. മുംബയ് സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയുടെ പരാതിയെ തുടര്‍ന്ന് അന്ധേരിയിലുള്ള സാകി നക പൊലീസ് സ്‌റ്റേഷനിലെ സുനില്‍ ഖാപ്‌തേ, സുരേഷ് സൂര്യവന്‍ഷി എന്നീ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരും ആര്‍ കോഡേ എന്ന കോണ്‍സ്റ്റബിളും ഒരു സ്ത്രീ ഉള്‍പ്പടെ മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യുവതി പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയ്ക്ക് സന്ദേശം അയച്ച ശേഷമാണ് പുറത്തറിയുന്നത്.
ഏപ്രില്‍ മൂന്നിന് യുവതും സുഹൃത്തും സാകി നക സ്റ്റേഷന്റെ പരിതിയിലുള്ള ഒരു സ്ഥലത്ത് പോയിരുന്നു. എന്നാല്‍ ഇവിടെവെച്ച് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്ന് നാല് മണിക്കൂറുകളോളം തങ്ങളെ പൊലീസ് തടഞ്ഞു നിര്‍ത്തിയെന്നും മോഡല്‍ പറഞ്ഞു. അനാശാസ്യം തടയുന്ന നിയമപ്രകാരം തങ്ങള്‍ക്കെതിരെ കേസെടുക്കുമെന്നും കേസ് ഒഴിവാക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടതായി മോഡല്‍ വ്യക്തമാക്കി. രാത്രയില്‍ പല എ.ടി.എമ്മില്‍ നിന്നായി യുവതിയുടെ സുഹൃത്ത് 4.35 ലക്ഷം രൂപ സംഘടിപ്പിക്കുകയും ചെയ്തു. ഈ സമയം സ്‌റ്റേഷനില്‍ ഒറ്റയ്ക്കായിരുന്ന യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്യുകയും അവരുടെ ആഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കൈക്കലാക്കുകയും ചെയ്തു. പിന്നീട് സുഹൃത്തെത്തി പൊലീസുകാര്‍ക്ക് പണം അടച്ച ശേഷമാണ് ഇരുവരേയും വിട്ടയച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























