Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഉപമുഖ്യന്ത്രിയുടെ ബസിലെ പീഡന ശ്രമം, കുറ്റക്കാരെ ന്യായീകരിച്ച് പഞ്ചാബ് വിദ്യാഭ്യാസമന്ത്രി, സര്‍ക്കാരിനെതിരെ പ്രതിഷധം ശക്തം

02 MAY 2015 10:54 AM IST
മലയാളി വാര്‍ത്ത.

പഞ്ചാബ് ഉപമുഖ്യന്ത്രിയുടെ ബസില്‍ മാനഭംഗശ്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും അമ്മയെയും അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്ക് അനുകൂല പ്രസ്താവനയുമായി പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി സുര്‍ജിത് സിംഗ് രഖ്ര രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. സംഭവത്തെ ഗൗരവം കുറച്ച് കണ്ട മന്ത്രി സുര്‍ജിത് സിംഗ് രഖ്ര, പെണ്‍കുട്ടിയുടെ മരണം ദൈവനിശ്ചയമാണെന്നാണ് പ്രസ്താവന നടത്തിയത്.
വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ല. കാറുകളും വിമാനങ്ങളും പോലും അപകടത്തില്‍ പെടാറുണ്ട്. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ദൈവ നിശ്ചയത്തിന് വിടുകയാണ് വേണ്ടത് മന്ത്രി പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
പഞ്ചാബിലെ മോഗയില്‍ നിന്ന് ബട്ടിന്‍ഡയിലേക്കുള്ള എ.സി ബസില്‍ അമ്മയും 14കാരിയായ മകളും 10 വയസുള്ള മകനും കയറിയത്. മോഗയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ പിന്നിട്ടതോടെ അമ്മയെയും മകളെയും ബസിലുണ്ടായിരുന്ന ഒരു സംഘം ശല്യപ്പെടുത്താന്‍ തുടങ്ങി. ബസില്‍ അധികം ആളുകളുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. സംഭവം കണ്ടക്ടറിനെ അറിയിച്ചെങ്കിലും അയാളും ക്‌ളീനറും സംഘത്തിനൊപ്പം ചേര്‍ന്ന് ഇരുവരെയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. ബസ് നിറുത്താന്‍ െ്രെഡവറോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ മൊഴി. പീഡനശ്രമത്തെ ചെറുത്തതോടെ ആദ്യം മകളെയും പിന്നീട് അമ്മയെയും ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ബസ് അമിതവേഗത്തിലായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയിലെത്തിക്കും മരിച്ചു.
അതേസമയം, രഖ്രയുടെ പാര്‍ട്ടിയാകട്ടെ ഇതൊരു അപകടമരണമാണെന്ന് പ്രതികരിച്ചത്. നിരവധി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അവയ്ക്കുള്ള നഷ്ടപരിഹാരം കോടതിക്ക് പുറത്ത് നല്‍കി ഒത്തുതീര്‍ക്കുമെന്നാണ് പാര്‍ട്ടിയുടെ മോഗയില്‍ നിന്നുള്ള എം.എല്‍.എ ജോഗീന്ദര്‍ പാല്‍ ജെയിന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends