Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്വവര്‍ഗാനുരാഗിയായ മകനോട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് ശ്രീനിവാസന്‍, നിഷേധിച്ച് മകന്‍ അശ്വിന്‍

05 MAY 2015 09:35 AM IST
മലയാളി വാര്‍ത്ത.

മകന്‍ വിവാഹം ചെയ്തു കാണണമെന്നുള്ളത് ഏതൊരു അച്ഛന്റെയും ആഗ്രഹമാണ്. അതെ, ആഗ്രഹം തന്നെയാണ് ബിസിസിഐ മുന്‍ അധ്യക്ഷനും ഐസിസി ചെയര്‍മാനുമായ എന്‍ ശ്രീനിവാസന്‍ മകനോട് പറഞ്ഞതും. പക്ഷെ, മകന് അച്ഛന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പറ്റില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ശ്രീനിവാസന്റെ സ്വവര്‍ഗാനുരാഗിയായ മകന്‍ അശ്വിനാണ് ഇക്കാര്യം തുറന്നടിച്ച് പറഞ്ഞത്. കുടുംബ പാരമ്പര്യം നിലനിര്‍ത്തുന്നതിന് സ്വവര്‍ഗാനുരാഗിയായ തന്നെ അച്ഛന്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നാണ് അശ്വിന്റെ ഇപ്പോഴത്തെ ആരോപണം. ദേശീയ ദിനപ്പത്രമായ ഡിഎന്‍എക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്റെ ആരോപണം ഉന്നയിച്ചത്.
\'എനിക്ക് അര്‍ഹതപ്പെട്ട കുടുംബസ്വത്ത് നല്‍കി അവി മുഖര്‍ജിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണം. അവിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ മാനസികമായി പീഡിപ്പിക്കുകയാണ്. മക്കളുണ്ടാകുന്നതിനായി ഞാന്‍ വിവാഹം കഴിക്കണമെന്നാണ് അച്ഛന്റെ ആവശ്യം\' അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവി മുഖര്‍ജി എന്ന സ്വവര്‍ഗാനുരാഗിയായ ജീവിത പങ്കാളിക്കൊപ്പമാണ് അശ്വിന്‍ ഇപ്പോള്‍ താമസിച്ച് വരുന്നത്. ചെന്നൈയിലെ ശ്രീനിവാസന്റെ വീടിന് സമീപത്തുള്ള ടോണി ഫസ്റ്റ് അവന്യുവില്‍ തന്നെയും അവി മുഖര്‍ജിയെയും ശ്രീനിവാസന്‍ തടങ്കലില്‍ വച്ച് പീഡിപ്പിച്ചുവെന്നും അശ്വിന്‍ വെളിപ്പെടുത്തി. ഇത് തെളിയിക്കാന്‍ 2007 - 08 കാലഘട്ടത്തില്‍ ശ്രീനിവാസന്‍ എഴുതിയ നിരവധി കത്തുകളും അശ്വിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടു.
\'അശ്വിന്‍, നീ എന്റെ ഏകമകനാണ്. ഞാനും നിന്റെ അമ്മയും നിന്നെ ഏറെ സ്‌നേഹിക്കുന്നു. എനിക്ക് നിന്നിലുളള പ്രതീക്ഷയെക്കുറിച്ച് നിനക്ക് അറിയാം. ഏറെ കഷ്ടപ്പെട്ടാണ് ഞാന്‍ പണം സമ്പാദിച്ചത്. എന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു അനന്തരാവകാശിയെ വേണം. അപരിചതനായ ഒരാളെ ബിസിനസ് ഏല്‍പ്പിക്കാന്‍ എനിക്കാകില്ല. അതിനായി ഞങ്ങള്‍ക്ക് കൂടി അംഗീകരിക്കാനാകുന്ന ഒരു പെണ്‍കുട്ടിയെ നീ വിവാഹം ചെയ്യണം. സ്വവര്‍ഗാനുരാഗം ഉപേക്ഷിച്ച് വന്നാല്‍ ഇന്ത്യാ സിമന്റ്‌സിന്റെ ബോര്‍ഡ് അംഗമാക്കാം\' 2007 ജൂണ്‍ 20ന് അശ്വിന് അയച്ച കത്തില്‍ ശ്രീനിവാസന്‍ പറയുന്നു.
എന്നാല്‍ അച്ഛന്റെ ആവശ്യങ്ങള്‍ നിരസിച്ചുകൊണ്ട് അശ്വിന്‍ മറുപടി കത്ത് നല്‍കി. ഇതിന് മറുപടിയായി ശ്രീനിവാസന്‍ അയച്ച കത്തും അശ്വിന്‍ പുറത്തുവിട്ടു. അവി മുഖര്‍ജി ക്രിമിനലാണെന്ന് കത്തില്‍ ശ്രീനിവാസന്‍ ആരോപിക്കുന്നു. അവിയുടെ കണ്ണ് അശ്വിന്റെ സ്വത്തിലാണ്. അതുകൊണ്ടാണ് എന്റ് ബിസിനസ് അനന്തരവകാശിക്ക് മാത്രമേ നല്‍കുന്ന എന്ന് പറയുമ്പോള്‍ അവി അപ്‌സെറ്റ് ആകുന്നത്. അവിയുടെ പദ്ധതി തകര്‍ന്നു. അതിനാല്‍ അശ്വിനെ ഉപയോഗിച്ച് അവി തന്റെ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ശ്രീനിവാസന്‍ കത്തില്‍ ആരോപിക്കുന്നു.
സ്വവര്‍ഗനാരുരാഗം ഉപേക്ഷിക്കാന്‍ തയ്യാറില്ലെങ്കിലും എന്തുകൊണ്ട് ചെന്നൈയില്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ എത്താത്തെന്നും മറ്റൊരു കത്തില്‍ അശ്വിനെ മയപ്പെടുത്താന്‍ ശ്രിനിവാസന്‍ ചോദിക്കുന്നു. തന്റെ മനസ്സ് മാറ്റാനാകില്ലെന്ന് മനസ്സിലായതോടെ ഭീഷണിയിലൂടെ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അശ്വിന്‍ ആരോപിച്ചു. ഇതേസമയം അശ്വിനുമായുള്ള പ്രശ്‌നങ്ങള്‍ തന്റെ അച്ഛനും മകനും തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളാണെന്നും അതേകുറിച്ച് എന്തിന് പ്രതികരിക്കണമെന്നുമായിരുന്നു ശ്രീനിവാസന്‍ ചോദിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends