എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ അഖിലേഷ് യാദവിന് ഇന്റലിജന്‍സ് സെല്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാനത്തെ എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ സംഘത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അഖിലേഷ് 2017ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിസവും വിമത നീക്കങ്ങളും ശക്തമായ സാഹചര്യത്തിലാണ് അഖിലേഷ് ചാരപ്പണിക്ക് ആളുകളെ നിയോഗിച്ചത്. തന്റെ സ്വപ്നങ്ങള്‍ക്ക് തടയിടാന്‍ എം.എല്‍.എമാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് അഖിലേഷിന്റെ പേടി.
പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനു കൂടിയാണ് അഖിലേഷ് സ്വന്തം നിലയില്‍ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്. യൂ.പിയിലെ 403 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും ഓരോരുത്തരെ വീതം ഉള്‍പ്പെടുത്തുന്നതാണ് ഈ സെല്‍. ഏറ്റവും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ അഖിലേഷിന് നല്‍കുകയാണ് സെല്ലിന്റെ ചുമതല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























