ഭീമ കൊറേഗാവ് അക്രമം: സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളി

ഭീമ കൊറേഗാവ് അക്രമവുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് മുംബൈയ്ക്ക്് സമീപമുള്ള തലേജ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി തള്ളി. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമി (83) ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്.
സ്റ്റാന്‍ സ്വാമിയെ ഈ മാസം ആദ്യമാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള വസതിയില്‍നിന്ന് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. സി.പി.ഐ. (മാവോയിസ്റ്റ്) പ്രവര്‍ത്തനങ്ങളുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും എന്‍.ഐ.എ. ആരോപിച്ചിരുന്നു. 2018 ജനുവരി ഒന്നിന് മുംബൈയിലെ ഭീമ കൊറോഗാവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആദിവാസികള്‍ക്കും ദലിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ അതിരുകളും ഭേദിച്ചെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു.
പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതാണ് അറസ്റ്റെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി.എം.കെ. നേതാവ് കനിമൊഴി തുടങ്ങിയവരും വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha