ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ

നടന്‍ വിജയ്‌യുടെ ടി.വി.കെ പാര്‍ട്ടി ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള അഭിമുഖം ആരംഭിച്ചു. സ്ഥാനാര്‍ത്ഥികളാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നൂറുകണക്കിനുപേര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ വിജയ് പണയൂരിലെ പാര്‍ട്ടി ഓഫീസില്‍ അഭിമുഖം ചെയ്യും.
പ്രധാന മണ്ഡലങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ക്കായി നീക്കിവയ്ക്കും. ടി നഗര്‍, വില്ലിവാക്കം, തിരുച്ചെങ്കോട് മണ്ഡലങ്ങളില്‍ മുതിര്‍ന്ന നേതാക്കളായ ബുസി ആനന്ദ്, ആധവ് അര്‍ജുന, അരുണ്‍ രാജ് എന്നിവരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാദ്ധ്യതയുണ്ട്. 234 മണ്ഡലങ്ങളിലും തനിച്ചുമത്സരിക്കാനാണ് ടിവി.കെയുടെ തീരുമാനം. എന്നാല്‍ പാര്‍ട്ടിയെ എന്‍.ഡി.എ സഖ്യത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമം തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha




















