ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു

കമ്പനിയിലെ യാത്രാ അനിശ്ചിതത്വ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു. ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്ക് പകരം താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നതില്‍ പീറ്ററിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) പുതിയ ഡിജിസിഎ നയങ്ങള്‍ പിന്‍തുടരാത്തതിനെ തുടര്‍ന്ന് കമ്പനിക്ക് 22.2 കോടി രൂപ പിഴശിക്ഷ വിധിച്ചത് ഇക്കാലത്താണ്.
2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കമ്പനി അതിന്റെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയി. 2507 സര്‍വീസുകളാണ് റദ്ദാക്കിയത്. സംഭവത്തില്‍ ഡിജിസിഎ നാലംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റി അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുത്തത്. ഇന്‍ഡിഗോ മാനേജ്‌മെന്റിലെ വീഴ്ച, സോഫ്റ്റ്‌വെയറിലെ പോരായ്മ,? തയ്യാറെടുപ്പിലുണ്ടായ വീഴ്ച എന്നിവ പ്രതിസന്ധിക്ക് കാരണമായെന്ന് കണ്ടെത്തിയിരുന്നു.
2022 സെപ്തംബറിലാണ് പീറ്റര്‍ എല്‍ബേഴ്‌സ് കമ്പനി സിഇഒ ആയത്. 2014 മുതല്‍ 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍ സിഇഒ ആയിരുന്നു അദ്ദേഹം. കെഎല്‍എം വിമാനകമ്പനിയില്‍ എയര്‍ക്രാഫ്റ്റ് ലോഡിംഗ് സൂപ്പര്‍വൈസറായി 1992ല്‍ ആണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. ഇന്‍ഡിഗോയില്‍ മൂന്ന് ദിവസം കൊണ്ട് 2000 കോടിയിലധികം നഷ്ടം ഉണ്ടായ സര്‍വീസ് മുടക്ക പ്രശ്‌ന ശേഷം പീറ്റര്‍ എല്‍ബേഴ്‌സ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു.
https://www.facebook.com/Malayalivartha




















