ഭൂകമ്പം: നേപ്പാളില്‍ 36 മരണം, 500 പേര്‍ക്ക് പരിക്ക്

ദുരിതം വിട്ടൊഴിയാതെ നേപ്പാള്‍ വീണ്ടും ശ്മശാന ഭൂമിയാകുന്നു. നേപ്പാളില്‍ ഇന്നുണ്ടായ ഭൂകമ്പത്തില്‍ 36 പേര്‍ മരിച്ചു. പലയിടത്തായി 500 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. ധൊലാക്ക ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇരുപത് പേര്‍.
കാഠ്മണ്ഡുവിന് കിഴക്ക് ചൗട്ടാര ടൗണില്‍ കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. ഇതിന് സമീപമുള്ള സിന്ധുപാല്‍ ചൗക്കില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാലുപേര്‍മരിച്ചു. കാവ്‌റെപാലന്‍ചൗക്കിലെ സെയിലുങ് ദണ്‍ഡയിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേപ്പാളിലെ ഭൂകമ്പത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടതായി നോര്‍വെ റെഡ്‌ക്രോസ് അറിയിച്ചു. ചൗട്ടാരയിലെ നോര്‍വെ റെഡ്‌ക്രോസിന്റെ ആസ്പത്രിയില്‍ നിരവധിപ്പേര്‍ പരിക്കേറ്റ് എത്തുന്നതായി അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചു.
നേപ്പാളിലെ കോഡാരിക്ക് 18 കിലോമീറ്റര്‍ തെക്കുകിഴക്കായി 18.5 കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 7.4 രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ 6.2, 5.4, 4.8 എന്നീ തോതുകളിലുള്ള തുടര്‍ചലനങ്ങളുമുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























