കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതിയില്‍ മുന്‍കേന്ദ്രമന്ത്രി ദിലീപ് റേയ്ക്ക് 3 വര്‍ഷം തടവ്

മുന്‍ കേന്ദ്ര സഹമന്ത്രി ദിലീപ് റേ, കല്‍ക്കരി മന്ത്രാലയം ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യാനന്ദ് ഗൗതം, കാസ്‌ട്രോണ്‍ ടെക്‌നോളജീസ് ഡയറക്ടര്‍ മഹേന്ദ്രകുമാര്‍ അഗര്‍വാല എന്നിവരെ പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതി കേസിലാണ് ഇവര്‍ക്ക് 3 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
ദിലീപ് റേയ്ക്ക് 10 ലക്ഷം രൂപയും മഹേന്ദ്രകുമാര്‍ അഗര്‍വാലയ്ക്ക് 60 ലക്ഷം രൂപയും ഉള്‍പ്പെടെ പ്രതികള്‍ക്ക് പിഴയും വിധിച്ചു. ബിജു ജനതാദള്‍ നേതാവായ റേയ്‌ക്കെതിരെ ക്രിമിനില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
1999-ല്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ വിലക്ക് മറികടന്ന്, വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, ജാര്‍ഖണ്ഡിലെ ബ്രഹ്മദിഹയില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
https://www.facebook.com/Malayalivartha