പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44കാരന്‍ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി

പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ 44കാരന്‍ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മതം മാറ്റിയതായി പരാതി. കറാച്ചിയിലാണ് സംഭവം. സമാനമായ സംഭവങ്ങളില്‍ ഇരകള്‍ക്കെതിരായ പാക് കോടതി വിധിയ്ക്ക് പിന്നാലെ സംഭവം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഒക്ടോബര്‍ 13നാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന വ്യക്തി കുട്ടിയ്ക്ക് 18 വയസുണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇസ്ലാമിലേയ്ക്ക് മതം മാറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നതെങ്കിലും കുട്ടി സ്വന്തം നിലയ്ക്ക് മതം മാറിയതാണെന്നാണ് പാക് കോടതിയുടെ നിലപാട്.
https://www.facebook.com/Malayalivartha

























