ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് മൂന്ന് പേരുടെ കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. അമര്‍ദീപ്, മനീഷ്, ആകാശ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ജിം ഉടമയായ ജീതു സൈനിയുടെ ജന്മദിനാഘോഷത്തിനിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആഘോഷങ്ങള്‍ക്കിടെ സുഹൃത്തായ അമര്‍ദീപ് സൈനി തമാശരൂപേണ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതില്‍ പ്രകോപിതനായ ജീതു അമര്‍ദീപുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അമര്‍ദീപിന്റെ ബന്ധുക്കളായ മനീഷ് സൈനിയും ആകാശ് സൈനിയും ഇടപെട്ടു. ഇതോടെ പ്രകോപിതനായ ജീതു സൈനി ആഘോഷം നടക്കുന്ന സ്ഥലത്തുനിന്ന് മടങ്ങുകയും അല്പസമയത്തിനകം തോക്കുമായി തിരിച്ചെത്തി മൂവരെയും തുരുതുരാ വെടിവച്ച് കൊലുപ്പെടുത്തുകയുമായിരുന്നു. വെടിയേറ്റ ഉടനെ മൂവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൃത്യത്തിന് ശേഷം പ്രതിയായ ജീതു സൈനിയും കൂട്ടാളികളും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവം നടന്ന ജിമ്മില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ പിടികൂടാന്‍ ആറ് പേരടങ്ങുന്ന പ്രത്യേക സംഘത്തെ പൊലീസ് രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
https://www.facebook.com/Malayalivartha

























