ആശിച്ച ജോലി ലഭിച്ചിട്ടും ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് ആത്മഹത്യ ചെയ്തതിന്റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കള്‍

ബാങ്കില്‍ ആശിച്ച ജോലി ലഭിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും പോലീസും. കന്യാകുമാരി സ്വദേശിയായ നവീന്‍ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏറെ നാളായി ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നു നവീന്‍.താന്‍ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു.ഇയാളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്ന് തന്നെ പറയാം.വൈകാതെ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബയ് ബ്രാഞ്ചില്‍ യുവാവിന് ജോലി കിട്ടി.
ജോലി കിട്ടിയതില്‍ സന്തോഷവാനായിരുന്നുവെങ്കിലും ദൈവത്തിന് നല്‍കിയ വാക്ക് പാലിക്കുന്നതിനായി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി നേടി 15 ദിവസങ്ങള്‍ക്ക് ശേഷം ട്രെയിന് മുന്നില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്.ജോലി ലഭിക്കുകയാണെങ്കില്‍ താന്‍ ദൈവത്തോട് ഒപ്പമുണ്ടാകുമെന്ന് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് യുവാവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























