തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു.... തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു. സ്‌കൂളുകള്‍ നവംബര്‍ 16 മുതല്‍ തുറക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. 9,10,11,12 ക്ലാസുകളും കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യഘട്ടത്തില്‍ തുറക്കും. സിനിമ തീയറ്ററുകള്‍ നവംബര്‍ 10 മുതല്‍ തുറക്കും.
തീയറ്ററുകളില്‍ 50 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യവിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചതാണ് ഇക്കാര്യം. സ്‌കൂളുകളിലെയും കോളജുകളിലെയും ഹോസ്റ്റലുകള്‍ നവംബര്‍ 16 മുതലും തുറക്കാന്‍ അനുമതി നല്‍കി
https://www.facebook.com/Malayalivartha

























